- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കേരളത്തില്‍ എട്ടു കേസുകള്‍ അടക്കം മുപ്പതോളം കേസുകളിലെ പ്രതി; റിമാന്‍ഡിലായ സന്തോഷ് ശെല്‍വത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലിസ് ഇന്ന് കോടതിയില്‍; കേരളത്തിലെത്തിയത് 14 അംഗ കുറുവാ സംഘമെന്ന് പോലിസ്: അന്വേഷണത്തിന് ഇനി ഡ്രോണും
കേരളത്തിലെത്തിയത് 14 അംഗ കുറുവ സംഘം
കൊച്ചി: ആലപ്പുഴ മണ്ണഞ്ചേരിയില്‍ മോഷണ കേസില്‍ അറസ്റ്റിലായ കുറുവാ സംഘത്തില്‍പ്പെട്ട സന്തോഷ് സെല്‍വം മുപ്പതോളം കേസുകളിലെ പ്രതി. കേരളത്തില്‍ മാത്രം ഇയാളുടെ പേരില്‍ എട്ട് കേസുകള്‍ ഉണ്ട്. കോടതി റിമാന്‍ഡ് ചെയ്ത സന്തോഷ് ശെല്‍വത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഇന്ന് അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കും. അതേസമയം ഇയാള്‍ കുറുവാ സംഘാഗം തന്നെ എന്ന് പോലിസ് സ്ഥിരീകരിച്ചു. നെഞ്ചില്‍ പച്ച കുത്തിയതാണ് സന്തോഷിനെ കുടുക്കിയത്.
എറണാകുളം കുണ്ടന്നൂരില്‍ നിന്നും അറസ്റ്റ് ചെയ്ത സന്തോഷിനെ ഇന്നലെ മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കുകയും കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. സന്തോഷ് കുറുവാ സംഘാംഗമാണെന്നും ഇയാളാണ് മണ്ണഞ്ചേരിയിലെത്തിയതെന്നും ആലപ്പുഴ ഡി വൈ എസ് പി മധു ബാബുവാണ് വ്യക്തമാക്കിയത്. പ്രതിയായ സന്തോഷ് സെല്‍വത്തിന്റെ നെഞ്ചില്‍ പച്ച കുത്തിയതാണ് തിരിച്ചറിയാന്‍ നിര്‍ണായക തെളിവായതെന്നും അദ്ദേഹം വിവരിച്ചിരുന്നു. കുറുവാ സംഘങ്ങളെ തേടിയുള്ള അന്വേഷണത്തിന് ഇനി ഡ്രോണും ഇറങ്ങും
കേരളത്തില്‍ എട്ടു കേസുകള്‍ അടക്കം മുപ്പതോളം കേസുകളില്‍ പ്രതിയാണ് സന്തോഷ്. ഈ കേസുകളെ കുറിച്ചെല്ലാം പോലിസ് അന്വേഷിക്കുന്നുണ്ട്. കുറുവാ സംഘത്തില്‍പ്പെട്ട 14 പേരാണ് കേരളത്തിലെത്തിയതെന്നും കേരളത്തിലെ മോഷണത്തിന് പിന്നിലെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സന്തോഷില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളില്‍ നിന്നും ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അതേസമയം എറണാകുളം കുണ്ടന്നൂരില്‍ നിന്നും സന്തോഷിനൊപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലീസ് ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല. ഇയാള്‍ക്ക് കുറുവാ സംഘവുമായുള്ള ബന്ധത്തെപ്പറ്റി പൊലീസ് അന്വേഷിച്ചുവരികയാണ്.
ആലപ്പുഴ ഡി വൈ എസ് പി എംആര്‍ മധു ബാബുവിന്റെ നേതൃത്വത്തില്‍ 7 അംഗ സ്‌പെഷ്യല്‍ സ്‌ക്വാഡ് ആണ് കുറുവ മോഷണക്കേസ് അന്വേഷിക്കുന്നത്. അതിനിടെ എറണാകുളം പറവൂരിലെ മോഷണ ശ്രമങ്ങള്‍ക്ക് പിന്നിലും കുറുവാ സംഘം തന്നെയാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. വടക്കന്‍ പറവൂരുലെയും ചേന്ദമംഗലത്തെയും ഏഴ് വീടുകളിലാണ് ഇതുവരെ മോഷണ ശ്രമമുണ്ടായത്. മോഷ്ടാക്കളുടെ കൂടുതല്‍ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ജില്ലാ റൂറല്‍ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. രാത്രികാല പെട്രോളിംങിന് പുറമെ ഇന്നു മുതല്‍ ഡ്രോണ്‍ ഉപയോഗിച്ചുളള പരിശോധനയും നടത്തും.