പന്തളം: യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്തായ കാമുകൻ അറസ്റ്റിൽ. പൂഴിക്കാട് സ്വദേശിയായ ബിനു കുമാറിന്റെ ഭാര്യ തൃഷ്ണ(27) ആത്മഹത്യ സംഭവത്തിൽ മുളമ്പുഴ സ്വദേശി ശ്രീകാന്താണ് അറസ്റ്റിലായത്. ഓഗസ്റ്റ് 30 നാണ് തൃഷ്ണയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു.

ബിനുകുമാറും ശ്രീകാന്തും ബിജെപി പ്രവർത്തകരും സുഹൃത്തുക്കളുമാണ്. തൃഷ്ണയും ശ്രീകാന്തുമായി വഴിവിട്ട ബന്ധവും സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു. പൊലീസ് മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംഭവ ദിവസം രാവിലെയും ഇവർ തമ്മിൽ വിളിച്ചിരുന്നതായി വ്യക്തമായി. ഇവർ തമ്മിൽ സംസാരിച്ച് പിണങ്ങുകയും പെട്ടെന്നുണ്ടായ ദേഷ്യത്തിൽ തൃഷ്ണ വീടിനുള്ളിൽ തൂങ്ങി മരിക്കുകയുമായിരുന്നു.

തൃഷ്ണയും ശ്രീകാന്തുമായുള്ള അടുപ്പം പരിധി വിട്ടതായിരുന്നു. ഇവർ തമ്മിലുള്ള പ്രണയത്തിന്റെ ഭാഗമായിട്ടാണ് സാമ്പത്തിക കൊടുക്കൽ വാങ്ങലുകൾ നടത്തിയിരുന്നത്. തൃഷ്ണയുടെ മരണത്തിൽ ബന്ധുക്കൾ സംശയം ഉന്നയിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ശ്രീകാന്തിനെ റിമാൻഡ് ചെയ്തു.