- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മാധ്യമങ്ങളിലെ വാര്‍ത്തകളെ പരിഹസിച്ച് ലൈവ് ഇട്ട ശേഷം ഷുഹൈബ് മുങ്ങി; വിദേശത്തേക്ക് കടക്കുമെന്ന് സംശയം; ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊല്യൂഷന്‍സ് സിഇഒക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ക്രൈംബ്രാഞ്ച്; ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക്
എം ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ്
കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എം എസ് സൊല്യൂഷന്‍സ് സിഇഒ എം ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് നടപടി. പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷയിലെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നാണ് കേസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷുഹൈബ് ഇന്നലെയും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തില്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയെന്ന് വിലയിരുത്തിയാണ് നടപടി.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ ഇട്ടതും ഷുഹൈബിനെ അടക്കം പ്രതി ചേര്‍ത്തതും. വിശ്വാസ വഞ്ചന ഉള്‍പ്പടെ 7 വകുപ്പുകള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറ്റ് സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. എം എസ് സൊല്യൂഷന്‍ ഓഫീസില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, കമ്പ്യൂട്ടര്‍ എന്നിവയും ഫോറന്‍സിക് പരിശോധനക്ക് അയക്കും. മൊബൈല്‍ ഡാറ്റ ഫോര്‍മാറ്റ് ചെയ്ത നിലയിലാണ് ലഭിച്ചത്.
ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് ക്രൈബ്രാഞ്ച് പറയുന്നത്. ചോദ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ എവിടെ നിന്ന് ആരൊക്കെ ഇതിന് സഹായിച്ചു തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും കണ്ടെത്തേണ്ടത് . ഒപ്പം അധ്യാപകര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ സഹായം കിട്ടിയോ എന്നും അന്വേഷിക്കുന്നുണ്ട്.
ആരോപണങ്ങള്‍ നേരിടുന്നതിനിടെ അടുത്തിടെ ഷുഹൈബ് യൂട്യൂബ് ചാനലില്‍ വീണ്ടും ലൈവില്‍ എത്തിയിരുന്നു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്കെതിരെയും ലൈവില്‍ ഷുഹൈബ് പരിഹസിച്ചു. എം.എസ്. സൊലൂഷന്‍സ് പുതിയ രണ്ട് യൂട്യൂബ് ചാനലുകള്‍ കൂടി തുടങ്ങുമെന്ന പ്രഖ്യാപനത്തിനൊപ്പം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ നേരിടുമെന്നും ഷുഹൈബ് ലൈവില്‍ പറഞ്ഞിരുന്നു.