- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മാട്രിമോണിയല്‍ സൈറ്റുകളില്‍ വല വീശുക വിവാഹ മോചിതരായ പുരുഷന്മാരെ; വിവാഹം കഴിഞ്ഞാല്‍ അധികകാലം കഴിയും മുമ്പേ കള്ള പീഡന കേസ് കൊടുത്ത് വിരട്ടും; ഒരു പതിറ്റാണ്ടിനിടെ 1.25 കോടിയോളം കൊള്ളയടിച്ച 'വധു' അറസ്റ്റില്‍
ഒരു പതിറ്റാണ്ടിനിടെ 1.25 കോടിയോളം കൊള്ളയടിച്ച 'വധു' അറസ്റ്റില്‍
ജയ്പ്പൂര്‍: ലൂട്ടേരി ദുല്‍ഹന്‍ അഥവാ ലൂട്ടിങ് ബ്രൈഡ് (കൊള്ളയടിക്കുന്ന വധു) എന്നാണ് പൊലീസ് ഈ യുവതിയെ വിശേഷിപ്പിക്കുന്നത്. ഒരു പതിറ്റാണ്ടോളം നിരവധി പുരുഷന്മാരെ വിവാഹം കഴിച്ച് വഞ്ചിച്ച് 1.25 കോടിയോളം തട്ടിയെടുത്ത യുവതിയാണ് അറസ്റ്റിലായത്.
ഉത്തരാഖണ്ഡ് സ്വദേശിയായ നിക്കി എന്ന് വിളിക്കുന്ന സീമ അഗര്‍വാളാണ് തട്ടിപ്പുകാരി. 2013 ലാണ് നിക്കി ആദ്യം വിവാഹം കഴിച്ചത്. ആഗ്രയിലെ ഒരു ബിനിസിസുകാരനായിരുന്നു ഇര. കുറച്ചുനാള്‍ പിന്നിട്ടപ്പോള്‍ ബിസിനസുകാരന്റെ കുടുംബത്തിന് എതിരെ നിക്കി ഗാര്‍ഹിക പീഡനക്കേസ കൊടുത്തു. കേസ് ഒത്തുതീര്‍പ്പിന്റെ ഭാഗമായി 75 ലക്ഷം കൈക്കലാക്കി.
പരിപാടി കൊള്ളാമെന്ന് മനസ്സിലാക്കിയ നിക്കി 2017-ല്‍ ഗുരുഗ്രാമില്‍ നിന്നുള്ള ഒരു സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറെ സീമ വിവാഹം കഴിക്കുകയും പിന്നീട് ഇയാളുമായി വേര്‍പിരിഞ്ഞതിന് ശേഷം 10 ലക്ഷം രൂപ ഒത്തുതീര്‍പ്പായി വാങ്ങുകയും ചെയ്തു. ഇയാളുടെ ബന്ധുവിനെതിരെ ബലാത്സംഗക്കേസ് നല്‍കിയാണ് 10 ലക്ഷം രൂപ തട്ടിയത്.
2024 ഫെബ്രുവരിയില്‍ ജയ്പൂര്‍ കേന്ദ്രമായുള്ള ജ്വല്ലറി ഉടമയെ വിവാഹം കഴിച്ചു. അധികം നാളൊന്നും ക്ഷമയുണ്ടായില്ല. സ്വര്‍ണാഭരണങ്ങളും, 36 ലക്ഷം രൂപയുമായി മുങ്ങി. സീമയെ മാന്‍സരോവറില്‍ വച്ച് ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് ജ്വല്ലറി ഉടമ വിവാഹം കഴിച്ചത്. കുടുംബം കേസുകൊടുത്തതോടെ ഡെറാഡൂണിലെ വീട്ടില്‍ നിന്ന് സീമയെ ജയ്പ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജയ്പുര്‍ സ്വദേശിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനക്കേസ് നല്‍കുമെന്നും ബന്ധുക്കളെ ബലാത്സംഗക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി സീമ പണം തട്ടാന്‍ ശ്രമിച്ചിരുന്നെന്നും പരാതിയില്‍ പറയുന്നു.
തന്റെ ഇരകളെ വല വീശി പിടിക്കാന്‍ സീമ മാട്രിമോണിയല്‍ സൈറ്റുകളെയാണ് ആശ്രയിച്ചത്. ഭാര്യമാരെ നഷ്ടപ്പെട്ടവരോ വിവാഹമോചിതരോ ആയ പുരുഷന്മാരെയാണ് സീമ നോട്ടമിട്ടത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി വിവാഹം കഴിച്ച് കേസുകളിലെ ഒത്തുതീര്‍പ്പിലൂടെ 1.25 കോടിയോളം സമ്പാദിച്ചു.