- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ എസ്പി. ഓഫീസിനു മുന്നിൽ ലോറി ഡ്രൈവറുടെ കൊലപാതകം; പ്രതിയായ രണ്ടു പേർ അറസ്റ്റിൽ; പിടിയിലായത് കുറ്റ്യാടി, കതിരൂർ സ്വദേശികളെന്ന് പൊലിസ്; ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ
കണ്ണൂർ: കണ്ണൂർ നഗരത്തിനെ ഞെട്ടിച്ച കൊലപാതക കേസിലെ പ്രതികൾ ഒടുവിൽ പിടിയിലായി. കേളകം കണിച്ചാർ പൂളക്കുറ്റി സ്വദേശിയായ ചരക്കുലോറി ഡ്രൈവർ കുത്തും വെട്ടുമേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളായ രണ്ടുപേരെ തിങ്കളാഴ്‌ച്ച വൈകുന്നേരം ആറുമണിയോടെ പൊലിസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി സ്വദേശി പി. അൽത്താഫ് (36), കാസർകോട് താമസിക്കുന്ന കതിരൂർ സ്വദേശി ഷബീർ (30) എന്നിവരാണ് അറസ്റ്റിലായത്. അൽത്താഫിന്റെ പേരിൽ വിവിധ സ്റ്റേഷനുകളിലായി എട്ടോളം കേസുകളുള്ളതായി പൊലീസ് പറഞ്ഞു.
കഞ്ചാവ്, മോഷണം എന്നിവയുമായി ബന്ധപ്പെട്ട് കതിരൂർ, വളപട്ടണം, കണ്ണൂർ ടൗൺ സ്റ്റേഷനുകളിൽ ഷബീറിന്റെ പേരിലുംനിരവധി കേസുകളുള്ളതായി കണ്ണൂർ എ.സി.പി ടി.കെ രത്നകുമാർഅറിയിച്ചു. പ്രതികളെ ചോദ്യം ചെയ്തതിനു ശേഷം കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ കുറെക്കാലമായി പ്രതികൾ കണ്ണൂർ നഗരം കേന്ദ്രീകരിച്ചു വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരികയായിരുന്നുവെന്നാണ് പൊലിസ് നൽകുന്ന സൂചന.
കണ്ണൂർ സ്റ്റേഡിയം കോർണറിൽ ചരക്കിറക്കി കൊണ്ടിരിക്കെ ലോറി ഡ്രൈവർ കേളകം കണിച്ചാർ പൂളക്കുറ്റി സ്വദേശി വടക്കേത്ത് ജിന്റോ(40)യെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് പ്രതികൾക്കെതിരെയുള്ള കേസ്. തിങ്കളാഴ്‌ച്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കണ്ണൂർ റെയിൽവെ സ്റ്റേഷൻ കിഴക്കെ കവാടത്തിനു അഭിമുഖമായുള്ള യുദ്ധസ്മാരക സ്തൂപത്തിന് സമീപത്തെ സ്റ്റേഡിയം കോംപ്ളക്സിന് പുറകുവശത്തായിരുന്നു സംഭവം.
കാലിന് ആഴത്തിലുള്ള വെട്ടേറ്റതു കാരണം ഞരമ്പു മുറിഞ്ഞു പോവുകയും കണ്ണൂർ ടൗൺ സ്റ്റേഷൻ ലക്ഷ്യമാക്കി ഓടുന്നതിനിടെ അനിയന്ത്രിതമായി ചോരവാർന്നൊഴുകിയതുമാണ് മരണകാരണമെന്നാണ് പോസ്റ്റു മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ചരക്കുലോറിയിൽ നിന്നും വെട്ടേറ്റയുടൻ ജിന്റോ പുറത്തേക്ക് ഓടിയിരുന്നു.
കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ ഓഫീസ്, കണ്ണൂർ ടൗൺ സ്റ്റേഷൻ, പൊലിസ് ക്വാർട്ടേഴ്സ് എന്നിവയ്ക്കു സമീപമാണ് അതിക്രൂരമായ കൊലപാതകം നടന്നത്. കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ പി. എം ബിനുമോഹനാണ് കേസ് അന്വേഷണം നടത്തിയത്. കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച സൂചനപ്രകാരം പ്രതികൾ പൊലിസിന്റെ വലയിലായിരുന്നു.
ഇവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. നാഷനൽ പെർമിറ്റു ലോറി ഡ്രൈവറായ ജിന്റോ ചരക്കിറക്കാനാണ് കണ്ണൂരിലെത്തിയത്. ലോറി നിർത്തിയിട്ടതിനു ഏതാനും മീറ്റർ ദൂരെയാണ് മൃതദേഹം കണ്ടെത്തിയത്. ലോറിയിൽ ജിന്റോ മാത്രമാണുണ്ടായതെന്നാണ് പൊലിസ പറയുന്നത്. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റു മോർട്ടം നടപടികൾക്കു ശേഷം സംസ്‌കാര ചടങ്ങുകൾക്കായി ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. വടക്കേത്ത് ദേവസ്യ- ഗ്രേസി ദമ്പതികളുടെ മകനാണ് ജിന്റോ. ഭാര്യ: ലിഡിയ. മകൻ: ഡേവിസ്. സഹോദരങ്ങൾ: ബിന്റോ, ബിജി, ജിജി.
കണ്ണൂർ നഗരം സാമൂഹാ വിരുദ്ധരുടെയുംലഹരി വിൽപനക്കാരുടെയും കേന്ദ്രമായി മാറുന്നുവെന്നതിന്റെ തെളിവാണ് തിങ്കളാഴ്‌ച്ച പുലർച്ചെ ജിന്റോയെന്ന ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ച സംഭവമെ
ന്ന് ബിജെപി. കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു ഇന്റലിജൻസ് സംവിധാനവുംരഹസ്യാന്വേഷണ വിഭാഗം ശക്തമല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
കഴിഞ്ഞ ദിവസം ട്രെയിൻ ബോഗി കത്തിക്കുകയുണ്ടായി നഗരത്തിൽ പൊലിസ്സുരക്ഷ ശകതമാക്കണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു അഭ്യന്തര വകുപ്പാണ് കൊലപാതകത്തിന്ഉത്തരവാദി. ലോറി ഡ്രൈവറുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയെങ്കിലും സാമ്പത്തിക സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു




