- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്‌നാടിന് അർഹമായ വെള്ളം വിട്ടുകിട്ടണം; കേരളത്തിൽ ഗറില്ലാ ആക്രമണത്തിന് പദ്ധതിയിട്ടു; എൽടിടിഇ അനുകൂല നീക്കത്തിൽ പിടിയിലായ യുവാക്കളുടെ മൊഴി ഇങ്ങനെ; വീട് വാടകയ്ക്ക് എടുത്ത് ആയുധ നിർമ്മാണവും നടത്തിയെന്ന് എൻഐഎ
ചെന്നൈ: തമിഴ്‌നാടിന് അർഹമായ വെള്ളം വിട്ടു കിട്ടാനായി കേരളത്തിൽ ഗറില്ലാ ആക്രമണം നടത്താൻ തീരുമാനിച്ചിരുന്നതായി എൽടിടിഇ അനുകൂല നീക്കത്തിന്റെ പേരിൽ പിടിയിലായ യുവാക്കളുടെ മൊഴി. ഇതിനായി വേൾഡ് തമിഴ് ജസ്റ്റിസ് കോടതി (ഡബ്ല്യുടിജെസി) എന്ന പേരിൽ ഗറില്ലാ പ്രസ്ഥാനം ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നതായും ഇവർ സമ്മതിച്ചു.
സേലം സ്വദേശികളായ നവീൻ ചക്രവർത്തി (24),സഞ്ജയ് പ്രകാശ് (25) എന്നിവരാണു വെളിപ്പെടുത്തൽ നടത്തിയത്. നാടൻ തോക്ക് കൈവശം വച്ചതിനു പിടിയിലായ ഇവരുടെ താമസസ്ഥലത്തുൾപ്പെടെ എൻഐഎ നടത്തിയ പരിശോധനയിൽ സയനൈഡിനു പകരം വിഷമായി ഉപയോഗിക്കുന്ന ചെടികളും വിത്തുകളും കണ്ടെത്തി. കഴിഞ്ഞ 7ന് ദേശീയ അന്വേഷണ ഏജൻസി സേലത്തും ശിവഗംഗയിലും നടത്തിയ തിരച്ചിലിലാണ് ഇതു കണ്ടെത്തിയത്. ഇരുവരും വീട് വാടകയ്‌ക്കെടുത്ത് ആയുധ നിർമ്മാണവും നടത്തിയിരുന്നു.
തമിഴ്‌നാട്ടിലെ വാണിജ്യ സ്ഥാപനങ്ങൾക്കും പ്രമുഖ നേതാക്കൾക്കും നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്ന കേസിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ 7ന് ദേശീയ അന്വേഷണ ഏജൻസി എൽടിടിഇ അനുകൂലികൾക്കായി സേലത്തും ശിവഗംഗയിലും നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലായത്.
ഇവരുടെ താമസസ്ഥലത്ത് എൻഐഎ നടത്തിയ റെയ്ഡിൽ എൽടിടിഇയെ കുറിച്ചുള്ള പുസ്തകങ്ങൾ, കൊല്ലപ്പെട്ട നേതാവ് പ്രഭാകരൻ ഉൾപ്പെടെയുള്ള എൽടിടിഇ നേതാക്കളുടെ ഫോട്ടോകൾ, വെടിമരുന്ന്, സ്ഫോടകവസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ബില്ലുകൾ, കാട്ടിൽ കഴിയാനുള്ള കിറ്റുകൾ, സയനൈഡിന് പകരമായി ഉപയോഗിക്കുന്ന വിഷ ചെടികളും വിത്തുകളും എന്നിവ റെയ്ഡിൽ പിടിച്ചെടുത്തു. വീട് വാടകയ്ക്ക് എടുത്ത് ആയുധ നിർമ്മാണവും നടത്തിയിരുന്നതായും എൻഐഎ കണ്ടെത്തി.
എൽടിടിഇയുമായി ബന്ധപ്പെട്ട കോംപാക്റ്റ് ഡിസ്‌കുകൾ പോലുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള കുറ്റകരമായ വസ്തുക്കൾ വീണ്ടെടുക്കാൻ സാധിച്ചതായി ദേശീയ അന്വേഷണ ഏജൻസി വക്താവ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ