- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു കൊലപാതകം അടക്കം ഇരുപതോളം കേസുകൾ; ആറന്മുളയിൽ ജീവിച്ചിരുന്നത് ലോട്ടറി കച്ചവടം നടത്തി; അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിനിടെ സംശയം; അകത്തായത് തമിഴ്നാട് പൊലീസ് അന്വേഷിക്കുന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളായ സഹോദരന്മാർ
പത്തനംതിട്ട: ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിൽ കോഴഞ്ചേരി തെക്കേ മലയിൽ ഒളിവിൽ താമസിച്ചിരുന്ന തമിഴ്നാട്ടിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രണ്ടു പേരെ ആറന്മുള പൊലീസ് പിടികൂടി . തിരുനെൽവേലി പള്ളിക്കോട്ടൈ നോർത്ത് സ്ട്രീറ്റിൽ ഗണേശൻ മകൻ പള്ളികോട്ടെ മാടസ്വാമി എന്ന് വിളിക്കുന്ന മാടസ്വാമി (27), സഹോദരൻ ഊട്ടി ശെമ്മാരി എന്ന് വിളിക്കുന്ന സുഭാഷ് (25 ) എന്നിവരാണ് പിടിയിലായത്.
ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചുവരുന്ന അതിഥി തൊഴിലാളികളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. സംശയാസ്പദമായി തോന്നിയപ്പോൾ ഇവരെ വിശദമായി ചോദ്യം ചെയ്തു. തമിഴ്നാട് പൊലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ ക്രിമിനൽ പശ്ചാത്തലം വെളിവായത്. തമിഴ്നാട് പൊലീസ് തേടുന്ന 'മോസ്റ്റ് വാണ്ടഡ'് ക്രിമിനലുകളാണ് ഇവർ.
മൂന്ന് കൊലപാതകം, കവർച്ച ഉൾപ്പെടെ 19 കേസുകളിൽ പ്രതിയാണ് മാടസ്വാമി. മൂന്നു കൊലപാതകം ഉൾപ്പെടെ പതിനൊന്നോളം കേസുകളിൽ പ്രതിയാണ് സുഭാഷ്. നാല് വർഷമായി ഇവരുടെ മാതാപിതാക്കൾ തെക്കേ മലയിലും പരിസരപ്രദേശങ്ങളിലും വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ആറു മാസമായി രണ്ടു പേരും കൂടി മാതാപിതാക്കളോടൊപ്പം വന്നു താമസിച്ച് കോഴഞ്ചേരിയിലും തെക്കേമലയിലും ലോട്ടറി വില്പന നടത്തി വരികയായിരുന്നു. ഇവിടെ താമസിച്ച കാലയളവിൽ ഏതെങ്കിലും കേസുകൾ ഉണ്ടോ എന്നുള്ള അന്വേഷണത്തിനുശേഷം ഇവരെ തമിഴ്നാട് പൊലീസിന് കൈമാറും.
പൊലീസ് മേധാവി വി. അജിത്തിന്റെ നിർദ്ദേശ പ്രകാരം ജില്ലയിൽ നടന്നു വരുന്ന അതിഥി തൊഴിലാളികളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് ആറന്മുള പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ ഉമേഷ് ടി. നായർ, യാസർ ഇസ്മായിൽ എന്നിവർ ചേർന്ന് കണ്ടെത്തിയ ഇവരെ ഡിവൈ.എസ്പി എസ്. നന്ദകുമാർ, ആറന്മുള ഇൻസ്പെക്ടർ സി.കെ മനോജ്, എസ്ഐ ജയൻ, ജോൺസൺ, ഹരികൃഷ്ണൻ, രമ്യത്ത്, സുനിൽ, വിനോദ് എന്നിവർ അടങ്ങിയ സംഘം വിശദമായി ചോദ്യംചെയ് ശേഷം തമിഴ്നാട് പൊലീസിന് കൈമാറി
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്