- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജപാളയത്ത് നിന്ന് യുവതിയെ കടത്തിക്കൊണ്ടു വന്നതു കൊല്ലം സ്വദേശിയായ പൂജാരി സമ്പത്ത്; ആറും രണ്ടും വയസുള്ള മക്കളെ ഉപേക്ഷിച്ചു പോകുമ്പോൾ കൈയിലെടുത്തത് 19 പവൻ സ്വർണം; ഒരിക്കൽ നാടുവിട്ട യുവതിയെ കൂട്ടിക്കൊണ്ടു വന്നപ്പോൾ വീണ്ടും കാമുകനൊപ്പം പോയി; കടുത്ത ആശങ്കയുമായി ഭർത്താവ് മധുരപാണ്ഡ്യൻ
പത്തനംതിട്ട: ഇലന്തൂർ നരബലിക്കേസിന് അയൽനാട്ടിലും ഖ്യാതി. തമിഴ്‌നാട്ടിൽ നിന്നും മലയാളിയായ പൂജാരിക്കൊപ്പം നാടുവിട്ട യുവതിയെ അപായപ്പെടുത്തിരിയിക്കാം എന്ന ഭീതിയുമായി ഭർത്താവ്. തമിഴ്‌നാട്ടിൽ തുണി കൊണ്ടു വന്ന പത്തനംതിട്ട ജില്ലയിൽ ഇൻസ്റ്റാൾമെന്റ് കച്ചവടം നടത്തുന്ന രാജപാളയം സ്വദേശി മധുര പാണ്ഡ്യനാണ് തന്റെ ആശങ്ക പങ്കു വയ്ക്കുന്നത്. റാന്നിയിൽ താമസിച്ചാണ് പാണ്ഡ്യൻ കച്ചവടം നടത്തുന്നത്.
മൂന്നുമാസം മുൻപാണ് തെങ്കാശി രാജപാളയം മീനാക്ഷിപുരം രാജപാളയത്ത് നിന്ന് അർച്ചനാ ദേവി എന്ന തന്റെ ഭാര്യയെ കൊല്ലം സ്വദേശി എന്ന് പരിചയപ്പെടുത്തിയ സമ്പത്ത് എന്ന പൂജാരി കടത്തിക്കൊണ്ടു വന്നതെന്ന് മധുരപാണ്ഡ്യൻ പറയുന്നു. രണ്ട്, ആറ് വയസുള്ള മക്കളെയും ഉപേക്ഷിച്ചാണ് അർച്ചന സമ്പത്തിനൊപ്പം കടന്നത്. ആദ്യ നാടുവിട്ട അർച്ചനയെ പൊലീസ് കണ്ടെത്തി തിരികെ എത്തിച്ചിരുന്നു. എന്നാൽ വീണ്ടും ഇവർ ഇയാൾക്കൊപ്പം കടന്നു കളഞ്ഞു.
അർച്ചനയും പാണ്ഡ്യനും സ്നേഹിച്ച് വിവാഹം കഴിച്ചവരാണ്. ഭാര്യയോട് അളവറ്റ സ്നേഹമുണ്ടായിരുന്ന പാണ്ഡ്യൻ അവളെ എം.എയും ബി.എഡും പഠിപ്പിച്ചു. നല്ല നിലയിൽ കുടുംബമായി കഴിയുമ്പോളാണ് കൊല്ലം സ്വദേശി എന്ന് പരിചയപ്പെടുത്തിയ സമ്പത്ത് പൂജയ്ക്കായി അവിടെ ചെല്ലുന്നത്. വെറും ഒരു മാസത്തെ പരിചയത്തിന്റെ പുറത്താണ് ഭർത്തവിനെയും കുട്ടികളെയും ഉപേക്ഷിച്ച് അർച്ചന സമ്പത്തിനൊപ്പം നാടുവിട്ടത്.
ദളവാപുരം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അർച്ചനയെ കണ്ടെത്തി ബന്ധുക്കളെ ഏൽപ്പിച്ചെങ്കിലും തൊട്ടടുത്ത ദിവസം തന്നെ യുവതി വീണ്ടും ഇയാൾക്കൊപ്പം പോയി. പുജാരിയുടെ പേര് സമ്പത്ത് എന്നാണെന്നും കൊല്ലമാണ് സ്വദേശമെന്നും മാത്രമാണ് ബന്ധുക്കൾക്ക് ആകെയുള്ള വിവരം.
വീണ്ടും ദളവാപുരം പൊലീസിൽ പരാതി നൽകിയെങ്കിലും കേരളാ പൊലീസിൽ പരാതി നൽകുവാനായിരുന്നു നിർദ്ദേശം. കാണാതാകുമ്പോൾ 19 പവൻ സ്വർണവും അർച്ചന കൊണ്ടുപോയിരുന്നു. ഇവരുടെ മൊബൈൽഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല.
തമിഴ്‌നാട് സ്വദേശിനിയായ പത്മവും നരബലിക്ക് വിധേയയായ സാഹചര്യത്തിൽ താനും ബന്ധുക്കളും ഏറെ ഭീതിയിലാണെന്ന് ഭർത്താവായ മധുര പാണ്ഡ്യൻ പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്