കൊല്ലം: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ യാത്രക്കാരിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ കൊട്ടിയം മൈലക്കാട് സ്വദേശിയായ സുനിലിനെ പൊലീസ് പിടികൂടിയത് ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടെ. നഗ്നാ പ്രദര്‍ശന ദൃശ്യം ഇന്നലെ രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയിലും ടിവിയിലും പ്രചരിച്ചു. ഇതോടെ പ്രതിയെ നാട്ടുകാര്‍ തിരിച്ചറിഞ്ഞു. ഇതോടെ സമീപവാസികള്‍ സുനിലിന്റെ മൈലക്കാട്ടെ വീട്ടിലെത്തി ബഹളം വച്ചു. എന്നാല്‍ താനല്ല ദൃശ്യങ്ങളില്‍ ഉള്ളതെന്നാണ് സുനില്‍ പറഞ്ഞത്. നാട്ടുകാര്‍ മടങ്ങിയതിനു പിന്നാലെ ഇയാള്‍ മുങ്ങി.

ഇത്തിക്കര പാലത്തിന് അടുത്തുനിന്നാണ് പിടികൂടിയത്. ഒളിവില്‍പ്പോയ ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇയാളുടെ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യാത്രക്കാരി കൊല്ലം ഈസ്റ്റ് പൊലീസിന് കൈമാറിയിരുന്നു. തിങ്കള്‍ രാത്രി 10.50നായിരുന്നു സംഭവം. കൊല്ലം സ്വദേശിയായ യുവതി പിഎസ്സി പരീക്ഷയ്ക്കുള്ള പരിശീലനം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാനായി കൊട്ടിയം ജംക്ഷനില്‍ നിന്നു മാവേലിക്കര ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ കയറി. ബസ് മേവറം എത്തിയതോടെ എതിര്‍വശത്തെ സീറ്റില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരന്‍ തുടര്‍ച്ചയായി നഗ്‌നതാ പ്രദര്‍ശനം നടത്തി. ഇതോടെ യുവതി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.

കൊല്ലം സ്വദേശിനിയായ യുവതി പി.എസ്.സി കമ്പെയ്ന്‍ സ്റ്റഡി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ കൊട്ടിയം ജംഗ്ഷനില്‍ നിന്ന് മാവേലിക്കര ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ കയറി. മുന്നില്‍ നിന്ന് മൂന്നാമത്തെ സീറ്റിലാണ് ഇരുന്നത്. ബസ് മേവറം എത്തിയതോടെ എതിര്‍വശത്തെ സീറ്റിലിരിക്കുകയായിരുന്ന മൈലക്കാട് സ്വദേശി തുടര്‍ച്ചയായി നഗ്‌നതാ പ്രദര്‍ശനം നടത്തി. ഇതോടെ യുവതി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. യുവതിക്ക് പിന്നാലെ മൈലക്കാട് സ്വദേശിയും കൊല്ലം ഡിപ്പോയില്‍ ഇറങ്ങി. യുവതിയെ വിളിക്കാന്‍ സഹോദരന്‍ എത്തിയതോടെ പ്രതി മറ്റൊരു ബസില്‍ കയറി സ്ഥലം വിട്ടു.

യുവതി ഇന്നലെ രാവിലെ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കി. വീട്ടിലെത്തി ബഹളം വച്ചവരോട് താനല്ല ദൃശ്യങ്ങളിലുള്ളതെന്നും അപ്പോള്‍ താന്‍ വീട്ടിലായിരുന്നുവെന്നുമാണ് പ്രതി പറഞ്ഞത്. നാട്ടുകാര്‍ മടങ്ങിയതോടെ പെയിന്റിംഗ് തൊഴിലാളിയായ പ്രതി സ്ഥലം വിടുകയായിരുന്നു. ബസില്‍ ഇരുന്ന് യുവതി ദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്ന് കണ്ടിട്ടും പ്രതി ലൈംഗിക ചേഷ്ടകള്‍ തുടര്‍ന്നു. ഈ ദൃശ്യങ്ങളുടെയും പരാതിക്കാരിയുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് സുനില്‍ അറസ്റ്റിലായത്. ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ നാട്ടുകാര്‍ പോലീസിനെ ബന്ധപ്പെട്ട് സുനിലാണ് ഇതെന്ന സന്ദേശം നല്‍കി. സുനില്‍ ഒളിവില്‍ പോയതോടെ പോലീസും പ്രതിയെ ഉറപ്പിച്ചു. ഇതാണ് അറസ്റ്റിന് കാരണമായത്.