മലപ്പുറം: ലോഡ്ജിൽ റൂം എടുത്ത് മദ്യപിച്ച് ബോധമില്ലാതെ മാനേജറെ അടക്കം ആക്രമിച്ച കേസിലെ പ്രതികളെ കൈയ്യോടെ പൊക്കി പോലീസ്. മലപ്പുറം സ്വാദേശികളായ യുവാക്കളാണ് പിടിയിലായിരിക്കുന്നത്. കൂത്താട്ടുകുളത്തുള്ള ഒരു ലോഡ്ജിൽ വെളുപ്പിന് മൂന്നുമണിയോടെ മദ്യപിച്ചു അതിക്രമം കാണിച്ച മലപ്പുറം സ്വദേശികളായ യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൂത്താട്ടുകുളം റിലയന്‍സ് പെട്രോള്‍ പമ്പിന് സമീപം സൗപര്‍ണിക ലോഡ്ജിലാണ് സംഭവം നടന്നത്. മലപ്പുറം ആലങ്കോട് ഒസാരു വീട്ടില്‍ സുഹൈലിനെയും മലപ്പുറം ആലങ്കോട് ഒരുളൂര്‍ ഇട്ടി പറമ്പില്‍ അസീസിനെയുമാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം പെയിന്‍റിംഗ് ജോലിക്കാരണെ എന്ന് പറഞ്ഞ് ഇവര്‍ ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു. പിന്നാലെ രാത്രി ആയതും മദ്യപിച്ച് ബഹളം ഉണ്ടാക്കിയെന്ന മാനേജരുടെ പരാതിയെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇവരെ ഇറക്കിവിട്ടിരുന്നു.

രാത്രി മൂന്നു മണിയോടെ തിരിച്ചുവന്നാണ് ഇവര്‍ ആക്രമണം നടന്നത്. ലോഡ്ജിൽ എത്തിയ സംഘം മാനേജര്‍ വിജയനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച് മര്‍ദ്ദിക്കുകയും സി.സി ടി.വി ക്യാമറയും ഡിവി.ആറും വാട്ടര്‍ ടാങ്കും ഉൾപ്പടെ അടിച്ചുപൊട്ടിക്കുകയും ചെയ്തു.

തുടർന്നാണ് പോലീസ് ഇവരെ പിടികൂടിയത്. കൂത്താട്ടുകുളം സബ്ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍കുമാര്‍, എ.എസ്.ഐ അഭിലാഷ്, സീനിയര്‍ സി.പി.ഒമാരായ മനോജ്, സുഭാഷ്, കൃഷ്ണചന്ദ്രന്‍, രാകേഷ് കൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ അതിസാഹസികമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ പിന്നീട് മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി. പരിക്കേറ്റ ലോഡ്ജ് മാനേജര്‍ വിജയനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.