ബെംഗളുരു:ഇലക്ട്രോണിക് സിറ്റിയിൽ മലയാളി പെൺകുട്ടി ഇരയായത് അതിക്രൂരമായ ബലാത്സംഗത്തിന്.സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനായി ബൈക്ക് ടാക്‌സി ബക്ക് ചെയ്ത യുവതിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്.പെൺകുട്ടി സുഹൃത്തിനെക്കണ്ട് മടങ്ങും വഴിയായിരുന്നു പീഡനം.ബൈക്ക് ടാക്‌സി ഡ്രൈവറും അയാളുടെ സുഹൃത്തും ചേർന്നാണ് പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചത്.കേസിൽ മൂന്ന പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബെംഗളൂരു സ്വദേശികളായ അറാഫത്ത്, ഷിഹാബുദ്ദീൻ എന്നിവരും അറാഫത്തിന്റെ പെൺസുഹൃത്തുമാണ് പിടിയിലായത്.

പിടിയിലായ അറാഫത്ത് ബൈക്ക് ടാക്‌സി ഡ്രൈവറും ഷിഹാബുദ്ദീൻ മൊബൈൽ റിപ്പയർ ചെയ്യുന്ന ആളുമാണ്.പീഡനത്തിനായി തന്റെ വീട്ടിൽ സൗകര്യമൊരുക്കിയത് അറാഫത്തിന്റെ പെൺസുഹൃത്താണെന്ന വിവരത്തെ തുടർന്നാണ് ഇവരേയും പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.വെള്ളിയാഴ്ച രാത്രിയാണ് സംഭവം.ഫ്രീലാൻസ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി കേരളത്തിൽനിന്ന് ബെംഗളൂരുവിൽ എത്തിയ പെൺകുട്ടിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്.

പെൺകുട്ടിക്ക് സ്ഥലപരിചയം കാര്യമായിട്ടില്ലെന്നു മനസ്സിലാക്കിയ ബൈക്ക് ടാക്‌സി ഡ്രൈവർ മറ്റൊരു വഴിയിലൂടെ പെൺകുട്ടിയെ കൊണ്ടുപോകുകയായിരുന്നു.തുടർന്ന് അറാഫത്ത് ഇയാളുടെ കൂട്ടുകാരനായ ഷിഹാബുദ്ദീനെ പീഡനം നടത്തുന്നതിനായി വിളിച്ചുവരുത്തുകയായിരുന്നു.പീഡനത്തിന് ശേഷം ഭീഷണിപ്പെടുത്തി പെൺകുട്ടിയെ വഴിയരികിൽ ഇറക്കി വിടുകയായിരുന്നു. എന്നാൽ ഇവരുടെ ഭീഷണി പെൺകുട്ടി വകവെച്ചില്ല.

സുഹൃത്തുക്കളെ വിവരമറിയിച്ച പെൺകുട്ടി ഇലക്ട്രോണിക്ക് സിറ്റി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.പരാതി ലഭിച്ചതിനെ തുടർന്ന് ബൈക്ക് ടാക്‌സി ബുക്ക് ചെയത വിവരങ്ങൾ പരിശോധിച്ച പൊലീസ് നീലാദ്രി നഗർ സ്വദേശികളായ അറാഫത്ത് ,ഷഹാബുദ്ദീൻ എന്നിവരാണ് പ്രതികളെന്ന് കണ്ടെത്തുകയായിരുന്നു.ഇതിന് പിന്നാലെ പൊലീസ് രണ്ട് പ്രതികളെയും പിടികൂടുകയും ചെയ്തു. ചോദ്യം ചെയ്യലിലാണ് അറാഫത്തിന്റെ പെൺസുഹൃത്തിന്റെ വീട്ടിൽ വച്ചാണ് പീഡനം നടന്നത് എന്ന് വ്യക്തമായത്.ഇതോടെയാണ് ഈ യുവതിയേയും പൊലീസ് കസ്റ്റഡിയിലെടുത്തത്.പീഡനത്തിനിരയായ മലയാളി പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.