- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാവിലെയോടെ അയൽവാസികൾ കേട്ടത് അമ്മയുടെയും കുഞ്ഞുങ്ങളുടെയും നിലവിളി; പിന്നാലെ കണ്ടത് ഇരച്ചെത്തുന്ന പൊലീസ് ഭർത്താവിനെ ഓടിപ്പിടികൂടുന്നത്; ഇംഗ്ലണ്ടിൽ മലയാളി യുവാവ് നഴ്സായ ഭാര്യയെയും കുഞ്ഞിനെയും വെട്ടിക്കൊന്നു; ദാരുണാന്ത്യം യുകെയിൽ അടുത്തിടെ എത്തിയ കുടുംബത്തിന്
കവൻട്രി: യുകെയിൽ മലയാളി നഴ്‌സും കുഞ്ഞും മരിച്ച നിലയിൽ.കണ്ണൂർ സ്വദേശികൾ എന്ന് കരുതപ്പെടുന്ന മിഡ്‌ലാൻഡ്‌സിലെ കെറ്ററിംഗിൽ താമസിക്കുന്ന കുടുംബത്തിലാണ് സംഭവം. കെറ്ററിങ് ജനറൽ ഹോസ്പിറ്റൽ വാർഡ് നഴ്സ് ആയ യുവതിയായ അമ്മയാണ് കൊല്ലപ്പെട്ടത്.അതീവ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് രാവിലെ മുതൽ വീട്ടിൽ നിന്നും ശബ്ദവും ബഹളവും കേട്ടതായാണ് സമീപവാസികൾ പറയുന്നത്.
ബഹളം കേട്ടതിന് പിന്നാലെ വീട്ടിലേക്ക് പൊലീസ് എത്തുകയും വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ അമ്മയും കുഞ്ഞും മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.പൊലീസാണ് ഒരു കുഞ്ഞിന് ജീവനുള്ളതായി കണ്ടെത്തുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തത്.
കുഞ്ഞിന്റെ ഇപ്പോഴത്തെ നില അത്യന്തം ഗുരുതരാവസ്ഥയാണെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.പൊലീസിനെ കണ്ടതിന് പിന്നാലെ സംഭാവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവിനെ പൊലീസ് ഓടിച്ചിട്ടു പിടികൂടുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ
ഏഴും അഞ്ചും വയസ് മാത്രം പ്രായമുള്ള ആൺകുട്ടിയും പെൺകുട്ടിയുമാണ് അമ്മയോടൊപ്പം അക്രമിക്കപ്പെട്ടത്.എന്നാൽ ഏതു കുട്ടിയാണ് മരിച്ചതെന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് പങ്കുവെക്കുന്നതേയുള്ളു.രാവിലെ ഡ്യൂട്ടിക്ക് എത്തേണ്ട സമയത്തു നഴ്സ് എത്താതിരുന്നതിനെ തുടർന്ന് ഹോസ്പിറ്റലിൽ നിന്നും വിളിച്ചിട്ടും ഫോണെടത്തില്ലെന്നും സഹപ്രവർത്തകർ പറയുന്നു. ഇതോടെ ആശുപത്രിയിൽ നിന്നും നേരിട്ടെത്തി അന്വേഷിക്കുകയായിരുന്നു.ഇതിനിടയിലാണ് പൊലീസും സ്ഥലത്തെത്തിയത്.അതേസമയം സംഭവത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത് എങ്ങനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല.
പൊലീസ് നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതിനാൽ സംഭവത്തിന്റെ കൂടുതൽ വിശദ വിവരങ്ങൾ പുറത്ത് വരുന്നതേയുള്ളു.സംഭവം അറിഞ്ഞു പ്രദേശത്തുള്ള മലയാളികൾ തടിച്ചു കൂടിയെങ്കിലും ഊഹാപോഹം മാത്രമാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഉറ്റ സുഹൃത്തുക്കൾ ആരെങ്കിലും രംഗത്ത് വന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂ.കൂടുതൽ വിവരങ്ങൾ അറിയുന്ന മുറയ്ക്ക് അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും. മരിച്ചവരുടെ പേരടക്കമുള്ള വിവരങ്ങൾ ലഭ്യമാണെങ്കിലും കൃത്യമായ ഔദ്യോഗിക റിപ്പോർട്ട് പുറത്തു വരുന്നതോടെ മാത്രമേ പ്രസിദ്ധപ്പെടുത്തൂ.
മറുനാടന് മലയാളി ബ്യൂറോ