- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈകാരികമായി തെറ്റിദ്ധരിപ്പിച്ച്, എൻ.ഐ.ടി.യിലെ പഠനം അവസാനിപ്പിക്കാൻ ഇടയാക്കി; ഞാനെടുത്ത തീരുമാനത്തിൽ പശ്ചാത്തപിക്കുന്നു.. ഞാൻ എല്ലാവർക്കും ഒരു ഭാരമായി മാറി; പഞ്ചാബിൽ ജീവനൊടുക്കിയ മലയാളി വിദ്യാർത്ഥിയുടെ ആത്മഹത്യാ കുറിപ്പിൽ കോഴിക്കോട് എൻഐടിയിലെ അദ്ധ്യാപകനെതിരേ പരാമർശം; അന്വേഷിക്കാൻ പൊലീസ്
ന്യൂഡൽഹി: പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പഞ്ചാബ് പൊലീസ്. വിദ്യാർത്ഥിയുടെ ആത്മഹത്യാ കുറിപ്പിൽ കോഴിക്കോട്ടെ എൻ.ഐ.ടിയിലെ അദ്ധ്യാപകന്റെ പേര് പരാമർശിച്ച സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് അരങ്ങൊരുങ്ങുന്നത്.
ചേർത്തല പള്ളിപ്പുറം സ്വദേശിയായ അഖിൻ എസ്. ദിലീപ്(21) ആണ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തത്. ഹോസ്റ്റൽ മുറിയിൽ നിന്ന് കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. അഖിൻ നേരത്തെ പഠിച്ചത് കോഴിക്കോട് എൻ.ഐ.ടി.യിലായിരുന്നു. ഇവിടുത്തെ അദ്ധ്യാപകനെതിരെയാണ് ആത്മഹത്യാ കുറിപ്പിൽ പരാമർശമുള്ളത്.
വൈകാരികമായി തെറ്റിദ്ധരിപ്പിച്ച്, കോഴിക്കോട് എൻ.ഐ.ടി.യിലെ പഠനം അവസാനിപ്പിക്കാനിടയായതിന് പ്രൊഫ. പ്രസാദ് കൃഷ്ണയെ കുറ്റപ്പെടുത്തുന്നുവെന്നാണ് കുറിപ്പിലുള്ളത്. താനെടുത്ത തീരുമാനത്തിൽ പശ്ചാത്തപിക്കുന്നതായും താൻ എല്ലാവർക്കും ഭാരമാണെന്നും കുറിപ്പിലുണ്ടായിരുന്നു. ഹോസ്റ്റൽ മുറിയിൽനിന്ന് കണ്ടെടുത്ത കുറിപ്പ് അഖിന്റേതാണെന്ന് ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്.
ലൗലി പ്രൊഫഷണൽ സർവകലാശാലയിലെ ഒന്നാംവർഷ ബി.ഡിസൈൻ വിദ്യാർത്ഥിയായ അഖിൻ നേരത്തെ കോഴിക്കോട് എൻ.ഐ.ടി.യിലെ ബി.ടെക്ക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്നു. എന്നാൽ ചില പരീക്ഷകൾ പരാജയപ്പെട്ടത് കാരണം എൻ.ഐ.ടി.യിലെ പഠനം തുടരാൻ കോഴ്സ് ഡയറക്ടർ പഠനം തുടരാൻ അനുവദിച്ചില്ലെന്നാണ് വിവരം.
അതേസമയം, അഖിന്റെ മരണത്തിന് പിന്നാലെ ജലന്ധറിലെ ലൗലി പ്രൊഫഷണൽ സർവകലാശാല കാമ്പസിൽ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. പത്തുദിവസത്തിനിടെ രണ്ട് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതോടെയാണ് വിദ്യാർത്ഥികൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. രണ്ടുസംഭവങ്ങളിലും വിശദമായ അന്വേഷണം നടത്തണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം.
മലയാളി വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് പഞ്ചാബ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെത്തിയും അന്വേഷണം നടത്താനാണ് പഞ്ചാബ് പൊലീസിന്റെ തീരുമാനം.
മറുനാടന് മലയാളി ബ്യൂറോ