- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അബുദാബിയിൽ കണ്ണൂർ സ്വദേശിനിയായ യുവതിയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ
കണ്ണൂർ: കണ്ണൂർ ജില്ലയിലെ അലവിൽ സ്വദേശിനിയായ യുവതിയെ അബ്ദാബിയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. അലവിൽ കുന്നാവിനു സമീപം മൊട്ടമ്മൽ ഹൗസിൽ പരേതനായ സുബ്രഹ്മണ്യന്റെയും സുമയുടെയും മകൾ എംപി മനോഗ്നയാ(31 )ണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. യുവതിയുടെ മരണത്തിന് പിന്നിൽ കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.
ഇവരുടെ ഭർത്താവ് ലിനേക് അബുദാബി പൊലിസിന്റെ കസ്റ്റഡിയിലാണുള്ളത്. കഴിഞ്ഞ ഞായറാഴ്‌ച്ച രാത്രിയാണ് മരണം നടന്നതെന്നാണ് സൂചന. അന്നുമുതൽ നാട്ടിൽ നിന്നും ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും കഴിഞ്ഞിരുന്നില്ല. രണ്ടു ദിവസംകഴിഞ്ഞ് വിവരമറിയിച്ചതിനെ തുടർന്ന് അബുദാബിയിലുള്ള ബന്ധുക്കൾ അന്വേഷിച്ചു എത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്.
ലിനേക് അപ്പോഴും ഫ്ളാറ്റിലുണ്ടായിരുന്നു. ഞായറാഴ്‌ച്ച രാത്രി ഇവരുടെ ഫ്ളാറ്റിൽ ബഹളം കേട്ടതായി അയൽവാസികൾ അബുദാബി പൊലിസിന് മൊഴിനൽകിയിട്ടുണ്ട്. 2021- ഏപ്രിൽ 17-നാണ് മേലെചൊവ്വ സ്വദേശിനി ലിനേകും മനോഗ്നയും വിവാഹിതരാവുന്നത്. ഒന്നര വർഷം മുൻപ് അബുദാബിയിലെത്തിയ മനോഗ്ന വെബ് ഡവലപ്പറായി ജോലി ചെയ്തുവരികയായിരുന്നു.
ഒരു സ്വകാര്യ കമ്പിനിയിൽ സെയിൽസ് മാനേജരാണ്ലിനേക്. പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷംമൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.