- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുന്നാള്‍ തിരക്കിനിടെ ആറുപേരുടെ ജീവനെടുത്ത മലേഗാവ് സ്‌ഫോടനം: സാമുദായിക കലാപം ലക്ഷ്യമിട്ടായിരുന്നു ആസൂത്രണമെന്ന് എന്‍ ഐ എ
മുംബൈ: രണത്തിന് ഇടയാക്കുകയും 100 ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത 2008 ലെ മലേഗാവ് സ്‌ഫോടനം സാമുദായിക കലാപം ലക്ഷ്യമിട്ട് ആസൂത്രണം ചെയ്തതെന്ന് എന്‍ ഐ എ. സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയെ അപകടത്തിലാക്കാന്‍ കൂടി ലക്ഷ്യമിട്ടുള്ളതായിരുന്നു സ്‌ഫോടനമെന്ന് കേസിലെ അന്തിമ വാദത്തിനിടെ എന്‍ ഐ എ പ്രോസിക്യൂട്ടര്‍ പറഞ്ഞു.
മുന്‍ ബിജെപി എംപി പ്രഗ്യാ സിങ്, ലഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത്, എന്നിവരടക്കം ഏഴുപ്രതികളാണ് വ്യാഴാഴ്ച മുതല്‍ ആരംഭിച്ച വിചാരണയെ നേരിടുന്നത്. സംഭവം നടന്ന് 16 വര്‍ഷത്തിന് ശേഷമാണ് വിചാരണ ആരംഭിച്ചത്.
2008 സെപ്റ്റംബര്‍ 29 ന് രാത്രി 9.35 ന് അഞ്ജുമാന്‍ ചൗക്കിനും ഭികു ചൗക്കിനും മധ്യേയുള്ള ശക്തി ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിക്ക് എതിര്‍വശമാണ് സ്‌ഫോടനം ഉണ്ടായത്. പ്രോസിക്യൂഷന്‍ വാദപ്രകാരം, മുന്‍ ഭോപ്പാല്‍ എംപി പ്രഗ്യാ ടാക്കൂറിന്റേത് എന്ന് കരുതുന്ന മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച വിദുര നിയന്ത്രിത സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്.
' അത് പുണ്യമാസമായ റമദാനായിരുന്നു. നവരാത്രി ഉത്സവം തുടങ്ങാനിരിക്കുകയായിരുന്നു. ആളുകളുടെ ജീവനും സ്വത്തിനും നഷ്ടമുണ്ടാക്കി അവരെ ഭീകരപ്രവൃത്തിയിലേക്ക് നയിക്കുകയായിരുന്നു ഗൂഢാലോചനക്കാരുടെ ഉദ്ദേശ്യം. സമുദായത്തിന് അവശ്യ വസ്തുക്കളും സേവനങ്ങളും തടസ്സപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിക്കാനും സാമുദായിക കലാപമുണ്ടാക്കി ആഭ്യന്തര സുരക്ഷ അപകടത്തിലാക്കാനും ലക്ഷ്യമിട്ടിരുന്നു.
ആക്രമണത്തിനായി കശ്മീരില്‍ നിന്ന് ആര്‍.ഡി.എക്സ് എത്തിച്ചിരുന്നു. അത് നാസികിലെ വീട്ടില്‍ സൂക്ഷിച്ചു. അതുരണ്ടും ചെയ്തത് കേണല്‍ ശ്രീകാന്ത് പുരോഹിത് ആണ്. സുധാകര്‍ ചതുര്‍വേദിയാണ് ബോംബ് നിര്‍മിച്ചത്. മലേഗാവില്‍ ഇത് സ്ഥാപിക്കാനായി പ്രഗ്യാസിങ് തന്റെ ബൈക്ക് നല്‍കിയെന്നും എന്‍.ഐ.ഐ കോടതിയെ അറിയിച്ചു.
ബി.ജെ.പി മുന്‍ എം.പി പ്രഗ്യാ സിങ് ഠാക്കൂര്‍, സൈന്യത്തില്‍ ലെഫ്റ്റനന്റ് കേണലായ ആറുപേരുടെ മിരുന്ന ശ്രീകാന്ത് പുരോഹിത് എന്നിവരടക്കം എട്ട് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വിരമിച്ച മേജര്‍ രമേശ് ഉപാധ്യായ്, അജയ് രഹിര്‍കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമൂര്‍ കുല്‍ക്കര്‍ണി, രാമചന്ദ്ര കല്‍സാഗ്രെ എന്നിവരാണ് മറ്റു പ്രതികള്‍. ഇതില്‍ സമീര്‍ കുല്‍ക്കര്‍ണിക്കെതിരായ നടപടികള്‍ സുപ്രിംകോടതി തടഞ്ഞിരുന്നു.
റമദാനിലെ അവസാന രാത്രി ആളുകള്‍ പെരുന്നാള്‍ തിരക്കില്‍ മുഴുകിയപ്പോഴായിരുന്നു സ്ഫോടനം നടന്നത്. സ്ഫോടകവസ്തു നിയമം, ആയുധനിയമം എന്നിവയിലെ വിവിധ വകുപ്പുകളും യു.എ.പി.എയുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസ് ആദ്യം മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡാണ് അന്വേഷിച്ചത്.
പിന്നീട് കേസ് ഏറ്റെടുത്ത എന്‍ ഐ എ 2016 ല്‍ ഒരു കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.അതില്‍ പ്രഗ്യാസിങ് ഠാക്കൂറിനും ശ്യാം സാഹുവിനും, പ്രവീണ്‍ തകാല്‍ക്കിക്കും, ശിവനാരായണ്‍ കസ്രംഗയ്ക്കും എതിരെ തെളിവില്ലെന്ന കാരണത്താല്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. എന്നാല്‍, സാബു, കല്‍സംഗ്ര, തകാല്‍ക്കി എന്നിവരെ മാത്രമാണ് എന്‍ഐഎ കോടതി വിട്ടയച്ചത്. പ്രഗ്യാ സിങ് വിചാരണ നേരിടണമെന്നും അന്നുകോടതി വ്യക്തമാക്കി.