- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മല്ലപ്പള്ളിയിലെ ട്യൂഷൻ സെന്റർ അദ്ധ്യാപകന്റെ പീഡനക്കേസിൽ വമ്പൻ ട്വിസ്റ്റ്; ലൈംഗിക പീഡനം നടന്നില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിട്ടയച്ച അദ്ധ്യാപകനെ പോക്സോ വകുപ്പുകൾ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു; നടപടി ഉന്നത ഇടപെടലിനെ തുടർന്ന്
മല്ലപ്പള്ളി: ട്യുഷൻ സെന്ററിൽ വച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ച അദ്ധ്യാപകനെ വീണ്ടും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ലൈംഗിക പീഡനം നടന്നിട്ടില്ലെന്ന ഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ധ്യാപകനെ ആദ്യം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. മറുനാടൻ ഈ വാർത്ത പുറത്തു വിട്ടതിനെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് വീണ്ടും അറസ്റ്റ് ചെയ്തത്. പീഡനം നടന്നിട്ടില്ലെങ്കിലും കുട്ടിയുടെ മൊഴിയിൽ പോക്സോ വകുപ്പ് ഇടാനുള്ള സാഹചര്യം ഉണ്ടായിരുന്നതിനാൽ അത് ചേർത്താണ് അറസ്റ്റ്.
മല്ലപ്പള്ളി വെസ്റ്റ് ഗവണ്മെന്റ് ആശുപത്രിക്ക് സമീപം തൈപ്പറമ്പിൽ വിജയകുമാറാ(47)ണ് അറസ്റ്റിലായത്. കഴിഞ്ഞ ഏഴിന് വൈകിട്ട് 4.30 ന് ഇയാളുടെ വീടിന് മുകൾ നിലയിൽ പ്രവർത്തിക്കുന്ന ട്യൂഷൻ സെന്ററിൽ വച്ചാണ് സംഭവം. സ്റ്റഡി സർക്കിൾ എന്നപേരിൽ നടത്തുന്ന ട്യൂഷൻ സെന്ററിൽ ബയോളജി പഠിപ്പിച്ചുകൊണ്ടിരിക്കവേ പാഠഭാഗത്തെപ്പറ്റി സംശയം ചോദിച്ച കുട്ടിയോടാണ് പ്രതി ലൈംഗികാതിക്രമം കാട്ടിയത്.
ജീവശാസ്ത്രപുസ്തകത്തിലെ ചിത്രങ്ങൾ കാട്ടിയശേഷം, കിടപ്പുമുറിയിൽ കൊണ്ടുപോയി ലൈംഗികമായി കൈയേറ്റം ചെയ്തുവെന്നാണ് കുട്ടിയുടെ മൊഴി. കുട്ടിയിലുണ്ടായ അസ്വാഭാവിക മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട സ്‌കൂൾ അധികൃതർ, വിവരം പൊലീസിൽ അറിയിച്ചു. പത്തനംതിട്ട വനിതാ സെൽ എസ് ഐ ഷേർലി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അദ്ധ്യാപികയുടെയും കുട്ടിയുടെ മാതാവിന്റെയും സാന്നിധ്യത്തിൽ വീട്ടിൽ വച്ചാണ് മൊഴിയെടുത്തത്. തുടർന്ന് ബയോളജി പുസ്തകം കസ്റ്റഡിയിൽ എടുത്ത പൊലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം, തിരുവല്ല താലൂക്ക് ആശുപത്രിയിൽ കുട്ടിയെ എത്തിച്ച് വൈദ്യപരിശോധന നടത്തി.
പരിശോധനയിൽ പീഡനം നടന്നതിന് തെളിവില്ലായിരുന്നു. തുടർന്ന് ബുധനാഴ്ച രാത്രി ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇന്നലെ രാവിലെ മറുനാടൻ ഇത് വാർത്തയാക്കി. ഇതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടു. പോക്സോ വകുപ്പ് കൂട്ി ചുമത്തിയാണ് വീണ്ടും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. ലൈംഗിക ചുവയോടെ സംസാരിച്ചു, പ്രവർത്തിച്ചു, ശരീരത്ത് സ്പർശിച്ചു എന്നിങ്ങനെയുള്ള മൊഴി പോക്സോ വകുപ്പിന്റെ പരിധിയിൽ വരുന്നതിനാൽ കേസ് കടുപ്പിക്കുകയായിരുന്നു.
കുട്ടിയുടെ മൊഴി തിരുവല്ല ജെ എഫ് എം സി ഒന്ന് കോടതി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പൊലീസ് ഇൻസ്പെക്ടർക്കൊപ്പം എസ് ഐമാരായ ആദർശ്, ജയകൃഷ്ണൻ, രാജേഷ്, എ എസ് ഐമാരായ പ്രസാദ്, അജു, ഉണ്ണികൃഷ്ണൻ, എസ് സി പി ഓ അൻസിം, സി പി ഓമാരായ വരുൺ, ശശികാന്ത്, ഷബാന, ഷെറീന എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്