- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരിങ്ങോത്ത് മകളെ വിവാഹം ചെയ്തു നൽകാത്ത വൈരാഗ്യത്തിൽ അച്ഛനെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ച സംഭവം: പ്രതി അക്ഷയ് അറസ്റ്റിൽ; അക്ഷയ് നിരന്തരം ഭീഷണി മുഴക്കിയപ്പോൾ രാജേഷ് കുടുംബ സമേതം വാടക വീട്ടിലേക്ക് താമസം മാറി; പ്രണയപ്പകയിൽ പിന്നാലെയെത്തി പിതാവിനെ ആക്രമിച്ചു പ്രതി
തളിപറമ്പ്: പെരിങ്ങോത്ത് മകളെ വിവാഹം ചെയ്ത് നൽകാത്തതിന്റെ വൈരാഗ്യത്തിൽ അച്ഛനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയായഅറസ്റ്റിൽ കണ്ണൂർ ഇരിക്കൂർ മാമാനം സ്വദേശി എ സി രാജേഷി(42)നാണ് വെട്ടേറ്റത്. സംഭവത്തിൽ തയ്യിൽ സ്വദേശി അക്ഷയ് (28)യെ പെരിങ്ങോം പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്‌ച്ച പുലർച്ചെ 1:30 ഓടെയായിരുന്നു സംഭവം.
മകളെ വിവാഹം കഴിച്ച് നൽകാത്തതിന്റെ പേരിൽ അക്ഷയും സുഹൃത്ത് അമർനാഥും രാജേഷിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും വെട്ടേറ്റ രാജേഷ് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൂട്ടുപ്രതി അമർനാഥിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു വർഷം മുൻപ് രാജേഷിന്റെ മകളെ വിവാഹം ചെയ്തു തരണമെന്ന് അക്ഷയ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതു അവഗണിച്ചു കൊണ്ട് കാസർകോട് സ്വദേശിയുമായി രാജേഷ് മകളുടെ വിവാഹം നടത്തിക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ രാജേഷിനെതിരെ അക്ഷയ് വധഭീഷണി മുഴക്കിയിരുന്നു. ഇതിനെ തുടർന്നാണ് രാജേഷിന്റെ കുടുംബം തളിപ്പറമ്പ് മാത്തിലേക്ക് വാടക വീട്ടിൽ താമസം മാറ്റിയത്.
നേരത്തെ ചില ക്രിമിനൽ കേസുകളിൽ പ്രതിയാണ് അശ്വിനെന്ന് പെരിങ്ങോം പൊലിസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്തതിനു ശേഷം തളിപറമ്പ് കോടതിയിൽ ഹാജരാക്കും. പ്രണയപ്പകയാണ് വധശ്രമത്തിന് കാരണമെന്ന് പൊലിസ് പറഞ്ഞു. രാജേഷിനെ കൊല്ലാൻ ആയുധങ്ങളുമായി അശ്വിനും സുഹൃത്ത് അമർനാഥുമെത്തുകയായിരുന്നു.