- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് സ്റ്റോപ്പിലേക്ക് ലിഫ് വാഗ്ദാനം ചെയ്ത് സൗഹൃദം നടിച്ചു; കാർ യാത്രക്കിടെ പീഡനശ്രമത്തിനിടെ രക്ഷപ്പെടാൻ പുറത്തേക്ക് ചാടി യുവതി; 23 കാരിയുടെ പരാതിയിൽ അറുപത്തിരണ്ടുകാരൻ അറസ്റ്റിൽ; കാസർകോട് അക്രമത്തിനിരയായത് തിരുവനന്തപുരം സ്വദേശിനി
പെരിയ: കാറിൽ സൗജന്യയാത്ര വാഗ്ദാനം ചെയ്ത് കയറ്റിയ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമം.കാസർകോട് 62 കാരൻ അറസ്റ്റിലായി.പീഡനശ്രമത്തിനിടെ പരിഭ്രാന്തിയിലായ യുവതി ഓടുന്ന കാറിൽനിന്ന് പുറത്തേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് പെരിയയിലാണ് സംഭവം.
പെരിയ സ്വദേശി രാമചന്ദ്രൻ നായരെ (62)യാണ് സംഭവവുമായി ബന്ധപ്പെട്ട് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.സ്വകാര്യ മാർക്കറ്റിങ് സ്ഥാപനത്തിൽ ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശിനിയെയാണ് കാറിൽ പീഡിപ്പിക്കാൻ ശ്രമിച്ചത്.
പെരിയ കേന്ദ്രസർവകലാശാലയ്ക്ക് സമീപമുള്ള കുടുംബശ്രീ ഹോട്ടലിൽ ചായ കഴിക്കുകയായിരുന്നു യുവതി. രാമചന്ദ്രൻ നായർ സൗഹൃദം നടിച്ച് യുവതിയെ കാറിൽ കയറ്റി. ഓടിക്കൊണ്ടിരുന്ന കാറിൽ രാമചന്ദ്രൻ നായർ യുവതിയെ ശല്യം ചെയ്യാൻ തുടങ്ങി.
ഇതിനിടെയാണ് ഭയന്ന് നിലവിളിച്ച യുവതി പുറത്തേക്ക് ചാടിയത്. സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാരും വിദ്യാർത്ഥികളും വാഹനം തടഞ്ഞ് പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി രാമചന്ദ്രൻ നായരെ അറസ്റ്റ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ