- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പിതാവിനെ തലക്കടിച്ചു കൊന്ന മകൻ അറസ്റ്റിൽ
തൃശൂർ: ചാലക്കുടിയിൽ വയോധികന്റെ മരണം കൊലപാതകം. പിതാവിന്റെ മരണത്തിൽ മകൻ അറസ്റ്റിലായി. പരിയാരം വർഗീസ്(54)ന്റെ മരണവുമായി ബന്ധപ്പെട്ടാണ് മൂത്ത മകനായ പോൾ അറസ്റ്റിലായത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് ഇക്കഴിഞ്ഞ 20നാണ് വർഗീസിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിൽ എതതിച്ചത്. തുടർന്ന് ആലുവായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വീടിനകത്ത് കാൽവഴുതി വീണ് തലക്ക് പരിക്കേറ്റെന്നാണ് ആശുപത്രിയിൽ നൽകിയ വിവരം.
തിങ്കഴാഴ്ച ചികിത്സയിലിരിക്കെയാണ് പോൾ മരിച്ചത്. മരണത്തിൽ അസ്വഭാവികതയുള്ളതായി പരാതി ഉയർന്നതോടെ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.ഫോറൻസിക് വിഭാഗം, വിരലടയാള വിദഗ്ദർ എന്നിവർ വീട്ടിലെത്തി പരിശോധന നടത്തി. സംഭവ ദിവസം വീട്ടിൽ മൂത്ത മകൻ മാത്രമാണുണ്ടായിരുന്നതെന്ന് അന്വേഷണത്തിൽ മനസിലായി.
ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടർന്നായിരുന്നു അറസ്റ്റ്. മകൻ ലഹരിക്കടിമയാണെന്നും പൊലീസ് പറഞ്ഞു.