മലപ്പുറം: വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്നഫോട്ടോകളും, വീഡിയോയും കൈക്കലാക്കുകയും പിന്നീട് ഇവ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് പീഡിപ്പിക്കാൻ ശ്രമിക്കുകയും, പണം തട്ടിയെടുക്കാനും ശ്രമിച്ച തിരുവനന്തപുരം പുനലാൽ ചക്കിപ്പാറ സ്വദേശി ലെനിൻ രാജ് ഭവനിൽ ഷുഹൈബ്(23) നെയാണ് നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ പി.വിഷ്ണുവിന്റെ നേതൃത്വത്തിൽ ഉമിമെള ടീം അറസ്റ്റു ചെയ്തത്.

വ്യാജ ഇൻസ്റ്റ ഗ്രാം അക്കൗണ്ട് വഴി യുവതിയെ പരിചയപ്പെട്ട പ്രതി യുവതിയുടെ നഗ്നഫോട്ടോകളും, വീഡിയോയും കൈക്കലാക്കുകയായിരുന്നു. പിന്നീട് ഇവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മൂന്നു മാസം മുൻപ് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പണം ആവശ്യപ്പെട്ടും ഭീഷണി തുടർന്നപ്പോൾ യുവതി പൊലീസിൽ അറിയിച്ചു.

തുടർന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് കജട അവർകളുടെ നിർദ്ദേശപ്രകാരം ഇന്നലെ കേസ്സ് രജിസ്റ്റർ ചെയ്ത പൊലീസ് ഉപ്പടയിലുള്ള ഭാര്യ വീടിനു സമീപം വെച്ച് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സമാനമായ നിരവധി വ്യാജ അക്കൗണ്ടുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഒരിക്കലും ഇത്തരം അക്കൗണ്ടുകളിൽനിന്നും വരുന്ന മെസ്സേജുകൾ മറുപടി നൽകുകയോ, ഫോളോ ചെയ്യുകയോ ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.