- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരിട്ടിയിലെ ആശുപത്രി ശുചിമുറിയിൽ 17കാരി പ്രസവിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ; മലപ്പട്ടം സ്വദേശി കൃഷ്ണൻ പെൺകുട്ടിയെ പീഡിപ്പിച്ചത് വീട്ടുകാരുമായുള്ള അടുപ്പം മറയാക്കി; പെൺകുട്ടി ഗർഭിണിയായ വിവരം വീട്ടുകാരും അറിഞ്ഞില്ല; അമ്മയും കുഞ്ഞും കണ്ണൂർ ജില്ലാ ആശുപത്രിയിൽ
കണ്ണൂർ: ഇരിട്ടിയിൽ 17 കാരി ആശുപത്രിയിലെ ശുചി മുറിയിൽ പ്രസവിച്ച സംഭവത്തിൽ പ്രതിയെ പിടികൂടി. മലപ്പട്ടം സ്വദേശി കൃഷ്ണൻ (53 ) ആണ് പിടിയിലായത്. പെൺകുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയ ഇയാൾ കുട്ടിയെ പീഡിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതിക്കെതിരെ പോക്‌സോയും ബലാത്സംഗക്കുറ്റവും ചുമത്തി.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. പെൺകുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയ ഇയാൾ കുട്ടിയെ പീഡിക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്നലെ രാവിലെയാണ് വയറുവേദനയുമായാണ് അമ്മയ്‌ക്കൊപ്പം പെൺകുട്ടി താലൂക്ക് ആശുപത്രിയിൽ എത്തിയത്.
പിന്നീട് പെൺകുട്ടി ആശുപത്രിയിലെ ശുചിമുറിയിൽ ആൺ കുഞ്ഞിന് ജന്മം നൽകി. അതിന് ശേഷം പെൺകുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് കുഞ്ഞിനെയും അമ്മയെയും കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പെൺകുട്ടി ഗർഭിണിയാണെന്ന വിവരം വീട്ടുകാർക്ക് അറിയില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡിപ്പിക്കപ്പെട്ട വിവരം പെൺകുട്ടി വെളിപ്പെടുത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ