തലശേരി: ജോലി വാഗ്ദാനം ചെയ്തു ഭർതൃമതിയായ യുവതിയെ പീഡിപ്പിച്ച കേസിൽ ചക്കരക്കൽ പൊലിസ് അറസ്റ്റു ചെയ്ത യുവാവിനെ തലശേരി സി.ജെ. എം കോടതി ഇന്ന് റിമാൻഡ് ചെയ്തു. മക്രേരിവെള്ളച്ചാലിലെ കോമത്ത്വീട്ടിൽ അഖിലിനെയാ(28)ണ് ചക്കരക്കൽ സി. ഐ ശ്രീജിത്ത് കോടേരി അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയത്.

ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ ഭർതൃമതിയായ യുവതിയെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി തരപ്പെടുത്തി തരാമെന്ന് വിശ്വസിപ്പിച്ച് വയനാട് കുറുവാദ്വീപിനു സമീപത്തെ ലോഡ്ജിൽ കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് പരാതി, ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി വീണ്ടും പലതവണ പീഡിപ്പിച്ചതായി യുവതിയുടെ പരാതിയിൽ പറഞ്ഞിരുന്നു.

വിവിധ ഘട്ടങ്ങളിലായി ഒരുലക്ഷം രൂപയും അഞ്ചുപവൻ സ്വർണാഭരണങ്ങളും അഖിൽ തട്ടിയെടുത്തതായും പരാതിയുണ്ട്. ബസ് ജീവനക്കാരനായ അഖിൽ 2019-മുതൽ യുവതിയുമായി അടുപ്പത്തിലായിരുന്നുവത്രെ അഖിൽ. നേരത്തെ ആശുപത്രി ജീവനക്കാരിയായിരുന്ന യുവതിയെ വയനാട്ടിലെ ഒരു സ്ഥാപനത്തിൽ റിസപ്ഷനിസ്റ്റു ജോലിയുണ്ടെന്നുും അതുവാങ്ങിതരാമെന്നും വാഗ്ദാനം ചെയ്തുവെന്നും വാഗ്ദാനം ചെയ്തു റിസോർട്ടിൽ കൂട്ടിക്കൊണ്ടു പോയി ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നുവത്രെ.

ഇതു മൊബൈൽ ഫോണിൽ ചിത്രീകരിച്ചു മറ്റുള്ളവരെ കാണിക്കുമെന്നും നാണം കെടുത്തുമെന്നും കുടുംബബന്ധം തകർക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കിയ ഇയാൾ പിന്നീട് നിരന്തരം തന്നെ ചഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. അഞ്ചു പവന്റെ സ്വർണാഭരണങ്ങളും ബാങ്കിൽ നിന്നും വായ്പയെടുപ്പിച്ച ഒരുലക്ഷം രൂപയും കൈക്കലാക്കിയ അഖിൽ അടുത്ത ബന്ധുക്കൾക്ക് നൽകിയതായും യുവതിയുടെ പരാതിയിൽ പറയുന്നു.

യുവതിയുടെ പരാതിയിൽ അഖിലിനെ കൂടാതെ മൂന്ന് ബന്ധുക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരെ അന്വേഷണം നടത്തിവരികയാണെന്നും അഖിൽ കബളിപ്പിച്ച പണമാണെന്ന് അറിഞ്ഞിട്ടും കൈപറ്റിയിട്ടുണ്ടെന്നു തെളിഞ്ഞിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കമെന്ന് ചക്കരക്കൽ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടെരി പറഞ്ഞു.