ഇടുക്കി: യുവതിയുമായി അടുപ്പം സ്ഥാപിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ നഗ്‌ന ദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾക്ക് അയച്ച കട്ടപ്പന സ്വദേശിയാണ് അറസ്റ്റിലായത്. കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതിയുമായി ഫോൺ വഴി ബിബിൻ അടുപ്പം സ്ഥാപിക്കുകയും അടിമാലിയിലെ സ്വകാര്യ ലോഡ്ജിൽ വെച്ച് പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് നഗ്‌നദൃശ്യങ്ങൾ മൊബൈലിൽ പകർത്തി അത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു കൊടുത്തു.കൂടാതെ ഇത് കാണിച്ച് യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് യുവതി അടിമാലി പൊലീസിൽ പരാതി നൽകുന്നതും അറസ്റ്റിലാകുന്നതും.

ബിബിന്റെ ഒരു ബന്ധുവിന്റെ വിവാഹത്തിന് എത്തിയ സമയത്താണ് യുവതിയും പ്രതിയും തമ്മിൽ അടുപ്പത്തിലാകുന്നത്. പിന്നീട് മൊബൈൽ ഫോണിലൂടെ ബന്ധം തുടർന്നു. ഇതിനു പിന്നാലെയാണ് അടിമാലിയിൽ എത്താൻ യുവതിയോട് യുവാവ് ആവശ്യപ്പെട്ടത്. യുവതി അടിമാലിയിൽ എത്തിയതോടെ തന്ത്രത്തിൽ സ്വകാര്യ ലോഡ്ജിലെത്തിച്ച് യുവതിയെ പീഡനത്തിന് ഇരയാക്കുകയാിയരുന്നു. ഇവിടെ വച്ചാണ് യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ യുവാവ് പകർത്തിയത്.

ഈ ദൃശ്യങ്ങൾ ഉപയോഗിച്ചു യുവാവ് ബ്ലാക്‌മെയിൽ ചെയ്യാൻ ശ്രമിക്കുകയാിരുന്നു. പിന്നീടും ഇയാൾ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. ഇതോടെയാണ് കൈവശമുണ്ടായിരുന്ന പീഡന ദൃശ്യങ്ങൾ യുവതിയുടെ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. ഭീഷണിക്കു വഴങ്ങാതിരുന്ന യുവതി, ഇക്കാര്യം ബന്ധുക്കളെ അറിയിച്ചു. അവരുടെ കൂടി ഇടപെടലിനെ തുടർന്നാണ് യുവതി പൊലീസിനെ സമീപിച്ചത്. അടിമാലി പൊലീസ് പ്രതിയെ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു.