- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹന പരിശോധനക്കിടെ നിർത്താതെ പോയ യുവാവിനെ പൊലീസ് പിന്തുടർന്ന് പിടികൂടി; യുവാവിൽ നിന്നും കണ്ടെടുത്തത് മാരക ലഹരിയായ എംഡിഎംഎ; അറസ്റ്റിലായ നൗഫൽ ഉളിയത്തടുക്ക കാസർകോട്ടെ രാഷ്ട്രീയ വേദികളിലെ തീപ്പൊരി പ്രസംഗികൻ; വിവാദ പ്രസംഗത്തിന് ജയിൽശിക്ഷയും അനുഭവിച്ചു
കാസർഗോഡ്: വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ യുവാവിനെ കാസർഗോഡ് പൊലീസ് പിന്തുടർന്ന് പിടികൂടി. പരിശോധനയിൽ പാന്റിനകത്ത് ധരിച്ചിരുന്ന മറ്റൊരു പാന്റിൽ നിന്നും നാലര ഗ്രാം മാരക മയക്കുമരുന്നയ നാലര ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കഴിഞ്ഞ ദിവസം കാസർഗോഡ് വിദ്യാനഗർ ഉളിയത്തടുക്ക റോഡിൽ വാഹന പരിശോധന നടത്തിവരികയായിരുന്നു കാസർഗോഡ് എസ് ഐ വിഷ്ണുപ്രസാദും സംഘവും കൈകാണിച്ചു നിർത്താതെ പോയതോടെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
പൊലീസിനെ പ്രതിരോധിക്കാൻ ശ്രമിച്ച നൗഫൽ ഉളിയത്തടുക്കയെ മഫ്തിയിൽ ഉണ്ടായിരുന്ന പൊലീസ് സംഘം ഇടിച്ചു വീഴ്ത്തി ആണ് കീഴ്പ്പെടുത്തിയത്. ഇതിനിടയിൽ പിടികൂടിയത് പൊലീസുകാരെല്ലെന്നു പറഞ്ഞു നാട്ടുകാരിൽ ചിലരെ ഒപ്പം കൂട്ടാൻ ശ്രമിച്ചെങ്കിലും എസ് ഐ വിഷ്ണുപ്രസാദും കുതിച്ചെത്തിയ ഡിവൈഎസ്പി റഹീം ചേർന്ന് കാസർകോട് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി മയക്കുമരുന്ന് വില്പന നടത്തിവന്നിരുന്നു നൗഫൽ ഉളിയത്തടുക്ക നിരവധി രാഷ്ട്രീയ പാർട്ടികൾ പ്രവർത്തിച്ചിരുന്നു. രാഷ്ട്രീയ വേദികളെ കയ്യിലെടുത്തുള്ള തീപ്പൊരി പ്രസംഗം കൈമുതലായിരുന്നു. എന്നാൽ മയക്കുമരുന്ന് വിൽപ്പന ആരംഭിച്ചത് മുതൽ ഇത്തരം വേദികളിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. നവമാധ്യമങ്ങളിൽ വലിയ രീതിയിൽ ആരാധകർ നൗഫലിനൊപ്പം ഇപ്പോഴുമുണ്ട്.
നേരത്തെ വിവാദപരമായ പ്രസംഗത്തിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. കാസർകോട്ട് പൊലീസിന്റെ വലിയ തലവേദനയായിരുന്നു നൗഫൽ ഉളിയത്തടുക്ക എന്നാണ് പൊലീസ് പറയുന്നത്. ഉളിയത്തടുക്ക വിദ്യാനഗർ നാലാം മയിൽ ചെർക്കള തുടങ്ങി പ്രദേശങ്ങളിലെ യുവാക്കൾക്ക് മയക്കുമരുന്ന് എത്തിച്ചേരുന്നത് നൗഫൽ ആണെന്നാണ് പൊലീസ് പറയുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്