- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴാംക്ലാസുകാരനായ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്ധ്യവയസ്കൻ അറസ്റ്റിൽ; സംഭവം പുറത്തറിഞ്ഞത് വിദ്യാർത്ഥിയുടെ മാനസിക നിലയിൽ മാറ്റം കണ്ട് അദ്ധ്യാപകർ ചോദിച്ചതോടെ; കൗൺസിലിംഗിനിടെ അതിക്രമ വിവരം തുറന്നു പറഞ്ഞു വിദ്യാർത്ഥി
മലപ്പുറം: ഏഴാംക്ലാസുകാരനായ സ്‌കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്ത തൃപ്രങ്ങോട് സ്വദേശി പഴംതോട്ടിൽ ബാലകൃഷ്ണനെ(50) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂൺ മാസത്തിലാണ് വിദ്യാർത്ഥിക്ക് ലൈംഗികാതിക്രമം നേരിട്ടത്. സ്‌കൂൾ അധികൃതരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.
തുടർന്ന് ഇന്നലെ വൈകീട്ട് തൃപ്രങ്ങോട് വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തിരൂർ സിഐ ജിജോയുടെ നേതൃത്വത്തിൽ സീനിയർ സി.പി.ഒ ഷിജിത്ത്, സി.പി.ഒ മാരായ ഉണ്ണിക്കുട്ടൻ, രമ്യ എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതി വിദ്യാർത്ഥിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് അത്യന്തം അവശനായ വിദ്യാർത്ഥിയുടെ മാനസിക നിലയിൽ മാറ്റം വന്ന അദ്ധ്യാപകർ കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിയുകയും ചൈൽഡ് ലൈനിന് വിവരമറിയിക്കുകയുമായിരുന്നു.
തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ സ്‌ക്കൂളിലെത്തി കുട്ടിയെ കൗൺസിലിംഗിന് വിധേയനാക്കി. തുടർന്നാണ് ലൈംഗിക അതിക്രമ വിവരം പുറത്തായത്. സ്‌കൂൾ അധികൃതരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. തിരൂർ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.