- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു വയസുകാരനെ വലിച്ചിഴച്ചു കൊണ്ടു പോയി നിരവധി തവണ പ്രകൃതി വിരുദ്ധ പീഡനം നടത്തി; കുട്ടിയുടെ ഭാവമാറ്റം കണ്ട് ചികിൽസ തേടിയപ്പോൾ സംഭവം പുറത്ത്: പ്രതി അറസ്റ്റിൽ
പത്തനംതിട്ട: അഞ്ചു വയസുകാരനെ വലിച്ചിഴച്ചു കൊണ്ടു പോയി നിരവധി തവണ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ കേസിലെ പ്രതി പോക്സോ കേസിൽ അറസ്റ്റിൽ. മാവേലിക്കര തെക്കേക്കര പുന്നമൂട് വലിയതേക്കെത്തിൽ വീട്ടിൽ നിന്നും കൊടുമൺ അങ്ങാടിക്കൽ വടക്ക് സിയോൺ കുന്ന് വാഴവിളമുരുപ്പേൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സുരേഷിനെ (43) ആണ് കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ പൂജവയ്‌പ്പ് ദിവസം കുട്ടിയെ ഇയാളുടെ വീട്ടിനുള്ളിലേക്ക് കാലിൽ പിടിച്ചു വലിച്ചുകൊണ്ടുപോയി വായ്പൊത്തിപ്പിടിച്ച ശേഷം കഴുത്തിനു പിടിച്ച് ഞെക്കുകയും ഉപദ്രവിക്കുകയും ചെയ്തു. അന്നു തന്നെ വൈകിട്ട് മുറിയിൽ വെച്ചു കടന്നു പിടിച്ചപ്പോൾ കുഞ്ഞ് അലറിക്കരഞ്ഞു. ഇതോടെ കുട്ടിയെ ഇറക്കി വിടുകയായിരുന്നു. അടുത്ത ദിവസങ്ങളിലും ഇതാവർത്തിച്ചു. ഒരു തവണ കട്ടിലിൽ കമഴ്‌ത്തിക്കിടത്തി പുറത്തു കയറിയിരുന്ന ശേഷം ലൈംഗികാതിക്രമം കാട്ടുകയും ചെയ്തു. വീട്ടിൽ പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
അസ്വസ്ഥത തോന്നിയതുകാരണം മാതാപിതാക്കൾ കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സക്കായി എത്തിച്ചു. ഇതുസംബന്ധിച്ച് ആശുപത്രിയിൽ നിന്നും വിവരം ലഭിച്ചതിനെതുടർന്ന് വനിതാ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും കൊടുമൺ പൊലീസ് ദേഹോപദ്രവത്തിനും ഭീഷണി പ്പെടുത്തിയതിനും പ്രകൃതി വിരുദ്ധ പീഡനത്തിനും പോക്സോ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
കുട്ടിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ താമസിക്കുന്ന വീടിന് സമീപത്തുനിന്നും പൊലീസ് പിടികൂടുകയായിരുന്നു. ഫോട്ടോ കാണിച്ച് കുട്ടി തിരിച്ചറിഞ്ഞ പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പന്തളം പൊലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തിൽ എസ് ഐ രതീഷ് കുമാർ, എ എസ് ഐ രാജേഷ് കുമാർ, എസ് സി പി ഓ ശിവപ്രസാദ്, സി പി ഓമാരായ അനൂപ്, കൃഷ്ണ കുമാർ എന്നിവരാണുള്ളത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്