- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
രാത്രി വീട്ടിലേക്ക് കയറി വന്നു; കുറച്ച് പണം വേണമെന്ന് മകൻ; പൈസ ഇല്ലെന്ന് പറഞ്ഞതിൽ വിരോധം; പെറ്റമ്മയുടെ മുടിക്ക് കുത്തിപ്പിടിച്ച് ഇടിച്ചു; കത്തിയെടുത്ത് കൈയിൽ കുത്തി; ഗുരുതര പരിക്ക്; വീടിനുള്ളിലെ അലറിവിളിയിൽ അയൽക്കാർ ഓടിയെത്തി; പോലീസിനെ വട്ടംകറക്കിയപ്പോൾ പ്രതിക്ക് സംഭവിച്ചത്!
തൃശൂർ: രാത്രി വീട്ടിലേക്ക് കയറി വന്ന് പണം വേണമെന്ന് പറഞ്ഞ് സ്വന്തം അമ്മയെ അക്രമിച്ച് മകൻ. കൈയിൽ ഒരു പണവും ഇല്ലെന്ന് പറഞ്ഞതിന്റെ പ്രതികാരത്തിലാണ് സ്വന്തം മകൻ അമ്മയെ ആക്രമിച്ചത്. പണം നൽകാത്തതിന് അമ്മയെ കത്തികൊണ്ട് കുത്തി പരിക്കേൽപിച്ച മകൻ അറസ്റ്റിൽ.
കൈപ്പമംഗലം മൂന്നുപീടിക സുജിത്ത് സെന്ററിൽ വളവത്ത് വീട്ടിൽ അജയൻ (അജു 41) ആണ് അറസ്റ്റിലായത്. പണം ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താൽ കത്തികൊണ്ട് അമ്മ തങ്കയുടെ വലത് കൈത്തണ്ടയിൽ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലാണ് അജയൻ അറസ്റ്റിലായത്.
അജയൻ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നയാളാണ്. ഇന്നലെ രാത്രി 07.30 ന് അജയൻ സുജിത്ത് സെന്ററിലുള്ള വീട്ടിലേക്ക് കയറി വന്ന് അമ്മയായ തങ്കയോട് പണം ചോദിച്ചു. എന്റെ കൈയ്യിൽ പണമില്ല എന്ന് പറഞ്ഞപ്പോൾ തങ്കയെ അസഭ്യം പറഞ്ഞ് മുടിക്ക് കുത്തിപ്പിടിച്ചു. ഇത് കണ്ട് അവിടെയുണ്ടായിരുന്ന അജയന്റെ ചേട്ടൻ ബിജു ഓടി വന്ന് അജയനെ പിടിച്ചു മാറ്റി.
അജയൻ കുതറി മാറി വീട്ടിലെ മേശപ്പുറത്ത് ഇരുന്നിരുന്ന കത്തിയെടുത്ത് തങ്കയുടെ വലത് കൈതണ്ടയിൽ കത്തി കൊണ്ട് കുത്തി ഗുരുതര പരിക്കേൽപിക്കുകയായിരുന്നു. കുത്തേറ്റതിൽ തങ്കയുടെ കൈയ്യിലെ 2 ഞെരമ്പുകൾ മുറിഞ്ഞു. തങ്ക ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്.
സംഭവത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അജയനെ മൂന്നുപീടികയിൽ നിന്നാണ് പിടി കൂടിയത്. കോടതിയിൽ ഹാജരാക്കിയ അജയനെ റിമാന്റ് ചെയ്തു. കയ്പമംഗലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ടി അഭിലാഷ്, മുഹമ്മദ് സിയാദ്, എ എസ് ഐ പി കെ നിഷി , സിപിഒ മാരായ അൻവറുദ്ദീൻ, ജ്യോതിഷ്, മുഹമ്മദ് ഫാറൂക്ക് എന്നിവർ ചേർന്നാണ് അജയനെ പിടികൂടിയത്.