- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടത്തിൽപ്പെട്ട ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഇടുക്കിയിൽ ഒരാൾ കൊല്ലപ്പെട്ടു; കൈയാങ്കളിക്കിടയിൽ നിലത്ത് വീണ് തലക്കേറ്റ ക്ഷതം മരണത്തിലേക്ക് നയിച്ചു
ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു. നിർമല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ആണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൗന്തി സ്വദേശി ഹരികുമാർ, വാഴവര സ്വദേശി ജോബി എന്നിവരാണ് പിടിയിലായത്. ഇരുവരും രാജുവിന്റെ മകന്റെ സുഹൃത്തുക്കളാണ്. ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഘർഷം തുടങ്ങിയത്.
കൊല്ലപ്പെട്ട രാജുവിന്റെ മകന്റെ സുഹൃത്തുകളാണ് കസ്റ്റഡിലായവർ. അപകടത്തിൽപ്പെട്ട ബൈക്ക് നന്നാക്കുന്നത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കൈയാങ്കളിക്കിടയിൽ രാജു നിലത്ത് വീണിരുന്നു. തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പൊലീസ് പറയുന്നു. രാജുവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മറുനാടന്‍ മലയാളി ബ്യൂറോ