- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പക; പെണ്‍കുട്ടിയുടെ അച്ഛനെ പാറക്കല്ല് ഉപയോഗിച്ച് തലക്ക് അടിച്ചു കൊന്നു; മടത്തറ സ്വദേശിയായ പ്രതി അറസ്റ്റില്‍
പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്ക് അടിച്ചു കൊന്നു
തിരുവനന്തപുരം: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കത്തിനിടെ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. കിളിമാനൂര്‍ സ്വദേശി ബിജു (40) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 17 ന് രാത്രിയാണ് ബിജുവിനെ തലയ്ക്ക് അടിച്ചത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ ദേഷ്യത്തിലായിരുന്നു മര്‍ദ്ദനം. കൊല്ലം മടത്തറ സ്വദേശിയായ പ്രതി രാജീവിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ബിജുവിന്റെ വീട്ടിലെത്തിയ രാജീവ് മകളെ വിവാഹം കഴിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബിജു ഇതിന് തയാറായില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. മകള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഇപ്പോള്‍ വിവാഹം നടത്താന്‍ കഴിയില്ലെന്നും ബിജു അറിയിച്ചതായാണ് പറയുന്നത്.
പ്രകോപിതനായ രാജീവ് തര്‍ക്കത്തിനിടെ അവിടെയുണ്ടായിരുന്ന കല്ല് ഉപയോഗിച്ച് ബിജുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബിജു ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് മരിച്ചത്. പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ അന്ന് തന്നെ പൊലീസ് പിടികൂടിയിരുന്നു.