കൊട്ടിയൂർ: കണിയാരം ഫാദർ ജികെഎം ഹയർസെക്കണ്ടറി സ്‌കൂളിന് സമീപം റബർതോട്ടത്തിന്റെ പരിസരത്താണ് കാർ കത്തി കേളകം സ്വദേശിയായ വസ്ത്രവ്യാപാരി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പൊലിസ് അന്വേഷണമാരംഭിച്ചു. കാറിനകത്ത് കത്തി കരിഞ്ഞ നിലയിൽ കാണപ്പെട്ട മൃതദേഹം കണ്ണൂർ കേളകം മഹാറാണി ടെക്സ്റ്റയിൽസ് ഉടമ മാത്യു(58)വെന്ന മത്തച്ചാനാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി കേളകം പൊലിസ് അറിയിച്ചു.

പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാൽ ആളെ ആദ്യം തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു തുടർന്ന് കത്തി നശിച്ച കെഎൽ 58 എം 9451 നമ്പർ കാറിന്റെ വിശദാംശങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹത്തിലുണ്ടായിരുന്ന മാലയും മോതിരവും പരിശോധിച്ചും, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് മരണപ്പെട്ടത് മാത്യുവാണെന്ന് തിരിച്ചറിഞ്ഞത്.

സാഹചര്യ തെളിവുകൾ വെച്ച് സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നുച്ചയോടെയാണ് സംഭവം. ജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടക്കുന്ന നിർമ്മാണ പ്രവർത്തനത്തിനെത്തിയ തൊഴിലാളികളാണ്കാർ കത്തുന്നത് ആദ്യം കണ്ടത്. തീയാളി പടരുന്നതിനാൽ ഇവർക്ക് തീയണക്കാൻ കഴിയാതെ വരികയായിരുന്നു. തുടർന്ന് പൊലീസിലും ഫയർഫോഴ്സിലും വിവരമറിയച്ചതോടെ മാനന്തവാടിയിൽ നിന്നും ഫയർഫോഴ്സും, പൊലീസും സ്ഥലത്തെത്തി തീയണച്ചപ്പോഴേക്കും ഏകദേശം പൂർണമായും കാർ കത്തി നശിച്ചിരുന്നു.

തീയണച്ചതിന് ശേഷമാണ് കാറിനുള്ളിൽ തീയണച്ചതിന് ശേഷമാണ് കാറിനുള്ളിൽ ആളുണ്ടായിരുന്നതായുള്ള വിവരം പുറത്തറിയുന്നത്. മാനന്തവാടി ഡി വൈ എസ് പി എ.പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.മകളുടെ കല്യാണംവരുന്ന നടക്കാനിരിക്കെ മാനന്തവാടിയിലെ ബന്ധുക്കളെ ക്ഷണിക്കാനായി പോയതാണെന്നാണ് ബന്ധുക്കൾ പൊലിസിനു നൽകിയ മൊഴി.

കേളകം ടൗണിൽ വർഷങ്ങളായി മഹാറാണി ടെക്സ്റ്റൈയിസെന്ന സ്ഥാപനം നടത്തിവരികയായിരുന്നു. വിവരമറിഞ്ഞ് കേളകം പൊലിസ് സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്. എല്ലാവരോടും സൗമ്യസ്വഭാവത്തിൽ നല്ലരീതിയിൽ ഇടപെടുന്ന മാത്യുവിന്റെ ദുരന്തം കേളകത്തെ നടുക്കിയിരിക്കുകയാണ്. ഇദ്ദേഹത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നോയെന്നു പൊലിസ് അന്വേഷിച്ചുവരികയാണ്.