തൃശ്ശൂര്‍: കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ മണവാളന്‍ ഇന്നലെയാണ് റിമാന്‍ഡിലായത്. 10 മാസമായി ഒളിവിലായിരുന്ന മണവാളന്‍ എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹീന്‍ഷായെ കുടകില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. എന്നാല്‍ പോലീസ് കസ്റ്റഡിയിലും കൂസലില്ലാതെ ഉദ്യോഗസ്ഥരെയും പരിഹസിച്ചു കൊണ്ടായിരുന്നു മുഹമ്മദ് ഷഹീന്‍ഷായുടെ പെരുമാറ്റം. കുടകില്‍ നല്ല ക്ലൈമറ്റായതിനാല്‍ ട്രിപ്പ് പോയതാണെന്നായിരുന്നു പൊലീസ് സ്റ്റേഷനില്‍ വച്ച് പരിഹാസത്തോടെ പറഞ്ഞത്. ജില്ലാ ജയിലില്‍ പ്രവേശിക്കും മുന്‍പ് റീല്‍സെടുത്തും മണവാളനും സംഘവും ആഘോഷിച്ചു.

എന്നാല്‍ മണവാളന്റെ ഈ ആഘോഷം അയാള്‍ക്ക് തന്നെ തിരിച്ചടിയാകും. വിയ്യൂര്‍ ജയില്‍ കവാടത്തില്‍ യൂട്യൂബര്‍ മണവാളന്റെ, റീല്‍ ചിത്രീകരിച്ചയാളുടെ ജാമ്യം റദ്ദാക്കാന്‍ കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കും. ഇതേ കേസിലെ ഒന്നാം പ്രതി സഞ്ജയാണ് മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തത്. നിലവില്‍ റിമാന്‍ഡിലായ യൂ ട്യുബര്‍ മണവാളന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ ജയില്‍ കവാടത്തിലെ റീല്‍ പൊലീസ് കോടതിയില്‍ ഉപയോഗിക്കും.

വിയ്യൂര്‍ ജില്ലാ ജയിലിന്റെ കവാടത്തിലൂടെ അകത്ത് കയറും മുമ്പ് ഇന്‍സ്റ്റഗ്രാമിന് വേണ്ടി റീല്‍സ് ഷൂട്ട്. ഇതേ കേസിലെ ഒന്നാം പ്രതി സഞ്ജയ് ആയിരുന്നു മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തത്. സഞ്ജയ് ഈ കേസിലെ ഒന്നാംപ്രതിയാണ്. നേരത്തെ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയിരുന്നു. സഞ്ജയിയുടെ ജാമ്യം റദ്ദാക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്സിന് മുമ്പില്‍ 'ആള്‍ ചമയാന്‍' റീല്‍ ഷൂട്ട് നടത്തിയത് പൊലീസ് വിലക്കി. പക്ഷേ, ഷൂട്ട് തുടര്‍ന്നു. തൃശൂര്‍ കേരളവര്‍മ കോളജിന്റെ പരിസരത്ത് യൂ ട്യുബര്‍ മുഹമ്മദ് ഷഹീന്‍ ഷായും സുഹൃത്തുക്കളും പരസ്യമായി മദ്യപിച്ചിച്ചുന്നു . ഇത് ചോദ്യം ചെയ്ത വിദ്യാര്‍ഥികളെ പിന്‍തുടര്‍ന്ന് വാഹനമിടിപ്പിച്ച് വധിക്കാന്‍ ശ്രമിചെന്നാണ് കേസ്.

ഏപ്രില്‍ 19 നായിരുന്നു വധശ്രമം. തൃശൂര്‍ എരനെല്ലൂര്‍ സ്വദേശിയാണ് മണവാളന്‍ മുഹമ്മദ് ഷഹിന്‍ ഷ'. ഏഴര മാസമായി ഒളിവിലായിരുന്നു. കുടകില്‍ നിന്ന് മണവാളനെ പിടികൂടിയത് ഇന്നലെയായിരുന്നു. 15 ലക്ഷം ഫോളോവേഴ്‌സുണ്ട് മണവാളന്റെ യു ട്യൂബ് ചാനലിന് . പ്രതിയുടെ അച്ചടക്കമില്ലായ്മ പൊലീസ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ യൂട്യൂബറുടെ ജാമ്യം വൈകും.

തൃശൂര്‍ കേരളവര്‍മ്മ കോളജിലെ വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമ പിടിയിലായത്. പൊലീസുകാര്‍ നോക്കിനില്‍ക്കെയാണ് ഇയാളുടെ സുഹൃത്തുക്കള്‍ ജയില്‍ കവാടത്തില്‍ വിഡിയോ ചിത്രീകരിച്ചത്. 'ഒന്നൂടി പറഞ്ഞൊ.. ശക്തമായി തിരിച്ചു വരും' എന്നായിരുന്നു ജയില്‍ കവാടത്തില്‍ ചിത്രീകരിച്ച റീല്‍സില്‍ പറഞ്ഞത്. അമിതാഹ്ലാദ പ്രകടനം നടത്തിയും സുഹൃത്തുക്കള്‍ക്കു നേരേ കൈവീശിയും തലയില്‍ കൈവച്ച് ചിരിച്ചുമായിരുന്നു റീല്‍സ് പ്രകടനം. പൊലീസ് വിലക്കിയിട്ടും വിഡിയൊ ചിത്രീകരണം തുടര്‍ന്നു.