- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാക്കൂട്ടം ചുരത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നിൽ ആസൂത്രിത കൊലപാതകമെന്ന് പൊലീസ്; അന്വേഷണം കേരളത്തിലേക്കും; അരുംകൊലയുടെ പിന്നാമ്പുറങ്ങൾ തേടി കേരളാ - കർണാടക പൊലീസ് സംയുക്ത അന്വേഷണം
കണ്ണൂർ: മാക്കൂട്ടം ചുരംപാതയിൽ ട്രോളി ബാഗിൽ ട്രോളിബാഗിൽ യുവതിയുടെമൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചു നിലയിൽ ഉപേക്ഷിച്ച സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. മാക്കൂട്ടം ചുരം പാതിയിൽ നടന്നഅതിക്രൂരമായ കൊലപാതകം ഇതുവഴി പോയിവരുന്ന വാഹനയാത്രക്കാരെ ഭീതിയിലാഴ്്ത്തിയിട്ടുണ്ട്. രാപ്പകൽ ഭേദമില്ലാതെ നൂറുകണക്കിനാളുകളാണ് ഇതുവഴി കടന്നു പോകുന്നത്.
മൃതദേഹത്തിൽനിന്നും ലഭിച്ച മുടിയുടെയും ചൂരിദാറിന്റെയും അവശിഷ്ടങ്ങളിൽ നിന്നാണ് കൊലപ്പെട്ടത് സ്ത്രീയാണെന്ന വിലയിരുത്തലിൽ കേസ് അന്വേഷണം നടത്തുന്ന വീരാജ്പേട്ട പൊലിസെത്തിയത്. രണ്ടുപതിറ്റാണ്ടുകൾക്കു ശേഷമാണ് മാക്കൂട്ടം ചുരത്തിൽ ഒരു കൊലപാതകം നടക്കുന്നത്. നേരത്തെ പെരുമ്പാടി തടാകത്തിൽ നിരവധി അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നിരുന്നുവെങ്കിലും മാക്കൂട്ടം ചുരംപാത വന്നതു മുതൽ ഇതു ഇല്ലാതായി മാറിയിരുന്നു.
ഈ സാഹചര്യത്തിലാണ് ഇപ്പോൾ ട്രോളിബാഗിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മറ്റു എവിടെ നിന്നെങ്കിലും കൊന്നതിനു ശേഷം ട്രോളിബാഗിൽ കഷ്ണങ്ങളാക്കി സൂക്ഷിച്ച മൃതദേഹം ഉപേക്ഷിച്ചതെന്ന നിഗമനത്തിലാണ് പൊലിസ്.സംഭവത്തിൽ കർണാടക, കേരള പൊലിസ് സേന സംയുക്തമായാണ് കേസ് അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ടെന്ന് ഇരിട്ടി എ. എസ്. പി തുബോഷ് ബസുമദാരി എ. എസ്‌പി ഓഫീസിൽഅറിയിച്ചു.
കർണാടകത്തിന് പുറമേ കണ്ണൂർ, കാസർകോട് ജില്ലകളിലെ കാണാതായ യുവതികളെ യുവതികളെ കുറിച്ചാണ് അന്വേഷണം നടത്തുന്നത്. ആദ്യഘട്ട അന്വേഷണത്തിൽകണ്ണൂർ റൂറൽ പൊലിസ് പരിധിയിൽ മിസിങ് കേസുകളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ അന്വേഷണം മറ്റു പൊലിസ് സ്റ്റേഷൻ പരിധികളിലേക്കു വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് എ. എസ്. പി അറിയിച്ചു.
രണ്ടാഴ്‌ച്ചയോളം പഴക്കമുള്ള മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം നടപടികൾ ചൊവ്വാഴ്‌ച്ച വൈകുന്നേരം നാലുമണിക്ക് മടിക്കേരി താലൂക്ക് ആശുപത്രിയിൽ നടന്നു. മൃതദേഹത്തിൽ നിന്നും ചൂരിദാർ ലഭിച്ചതുകാരണമാണ് കൊല്ലപ്പെട്ടത് സ്ത്രീയാണെന്ന് പൊലിസ് ഇൻക്വസ്റ്റിൽ വ്യക്തമായത്. തലയോട്ടിയിൽ നിന്നും മുടിയടക്കം അഴുകി മാറിയ നിലയിലാണ്. തിങ്കളാഴ്‌ച്ച ഉച്ചയോടെയാണ് മാക്കൂട്ടംചുരം ചെക്ക് പോസ്റ്റിൽ നിന്നും പതിനഞ്ച് കിലോമീറ്റർ അകലെ പെരുമ്പാടിക്ക് സമീപം ഓട്ടക്കൊല്ലിയെന്ന സ്ഥലത്ത് റോഡിനോട് ചേർന്നുള്ള വനത്തിനുള്ളിലെ കുഴിയിൽ ട്രോളിബാഗിലാക്കിയ നിലയിൽ യുവതിയുടെ ജഡം കണ്ടെത്തിയത്. അമേരിക്കൻ ട്രാവലർ എന്നവലിയ ട്രോളിബാഗിലാക്കിയ നിലയിലാണ് യുവതിയുടെ ജഡം കണ്ടെത്തിയത്.
ഒറ്റപ്പെട്ട വനമേഖലയാണെങ്കിലും നിരവധി വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന റോഡിൽ കൊല ചെയ്തു ബാഗിലാക്കി വാഹനത്തിൽ കൊണ്ടുവന്ന് വലിച്ചറിഞ്ഞതാകാനാണ് സാധ്യതയെന്നാണ് പൊലിസിന്റെ നിഗമനം. വലിച്ചെറിഞ്ഞതിന്റെ ആഘാതത്തിലാണ് ബാഗിന്റെ ഒരുഭാഗം തുറന്നു പോയത്. ചുരം റോഡിൽ നിന്നും വനത്തിലെ താഴ്ചയിലേക്ക് വലിച്ചെറിയുന്ന പ്ളാസ്റ്റിക്കുകൾ ശേഖരിക്കുന്ന വനംവകുപ്പിന്റെ താൽക്കാലിക ജീവനക്കാർ തിങ്കളാഴ്‌ച്ച ഉച്ചയോടെ വനത്തിനുള്ളിൽ കണ്ടെത്തിയ ട്രോളിബാഗ് പരശോധിച്ചപ്പോഴാണ് ജഡം കണ്ടെത്തിയത്.
മാക്കൂട്ടം ചുരം പാതയിൽ യുവതിയുടെ ജഡം കഷ്ണങ്ങളായി മുറിച്ചു തള്ളിയ സംഭവത്തിനു പിന്നിൽ ആസൂത്രിത ഗൂഢാലോചനയാണ് നടന്നതെന്നാണ് പൊലിസ് വിലയിരുത്തൽ. മടിക്കേരി ജില്ലാ ആശുപത്രിയിൽ നടക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിനു ശേഷംഈക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലിസ്.