- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോട്ടറി കച്ചവടക്കാരികളെ തട്ടിക്കൊണ്ടു പോയി; കുടുംബത്തിന് ഐശ്വര്യമുണ്ടാക്കാൻ നരബലി! രണ്ട് സ്ത്രീകളുടെ തിരോധാനത്തിലെ അന്വേഷണത്തിൽ പുറത്തു വരുന്നത് കേരളത്തെ ഞെട്ടിപ്പിക്കുന്ന വാർത്ത; പെരുമ്പാവൂരിലെ ദിവ്യനെ തൃപ്തിപ്പെടുത്താൻ മനുഷ്യ ബലി; അറസ്റ്റിലായത് ഇലന്തൂരിലെ വൈദ്യനും ഭാര്യയും; ഞെട്ടിക്കുന്ന സംഭവമെന്ന് പൊലീസ്
കോട്ടയം: ആറന്മുളയിൽ നടന്നത് നരബലി തന്നെ. തിരുമൽ ചികിൽസ നടത്തുന്ന ദമ്പതിമാർക്ക് വേണ്ടിയായിരുന്നു നരബലി. രണ്ട് സ്ത്രീകളെ കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണമാണ് നിർണ്ണായകമായത്. ലോട്ടറി കച്ചവടം നടത്തിയ സ്ത്രീകളെയാണ് കൊന്നത്. ഇവരെ കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. ഏജന്റാണ് രണ്ടു പേരേയും ദമ്പതികൾക്ക് കൈമാറിയത്. സീരിയൽ കില്ലറാണ് കൊല നടത്തിയതെന്ന വിവരവുമുണ്ട്. കാലടി, കടവന്ത്ര സ്വദേശികളായ സ്ത്രീകളാണ് കൊല്ലപ്പെട്ടത്. കുടുംബത്തിൽ ഐശ്വര്യം എത്തിക്കാനാണ് നരബലി നടത്തിയതെന്നാണ് സൂചന.
എത്ര സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് വ്യക്തമായിട്ടില്ലെന്ന് കൊച്ചി കമ്മീഷണർ നാഗരാജു അറിയിച്ചു. മിസിങ് കേസിലെ അന്വേഷണമാ് നിർണ്ണായകമായതെന്നും അദ്ദേഹം പറഞ്ഞു. വിവരങ്ങൾ പുറത്തു വിടാൻ സമയമായിട്ടില്ലെന്ന് നാഗരാജു പറഞ്ഞു. വൈകുന്നേരത്തോടെ എല്ലാം അറിയിക്കാമെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു. കടവന്ത്ര കേസിലാണ് വഴിത്തിരിവുണ്ടായതെന്ന് കമ്മീഷണർ അറിയിച്ചു. മൃതദേഹം കണ്ടെത്തിയ ശേഷം എല്ലാം പറയാമെന്നും പറഞ്ഞു. സംശയങ്ങൾ ശരിയാണെങ്കിൽ ഞെട്ടിപ്പിക്കുന്ന കേസാണെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.
കടവന്ത്ര സ്റ്റേഷൻ പരിധിയിൽ പൊന്നുരുന്നി പഞ്ചവടി കോളനിയിൽ നിന്നു കാണാതായ യുവതിയുടെ മൃതദേഹം കഷണങ്ങളാക്കിയ നിലയിൽ കുഴിച്ചിട്ടുവെന്നാണ് സൂചന. ലോട്ടറി വിൽപന നടത്തി വന്നിരുന്ന ഇതര സംസ്ഥാനക്കാരിയായ യുവതിയാണ് ഇവർ എന്നു പറയുന്നു. സംഭവത്തിൽ എസ്ആർഎം റോഡിൽ താമസിക്കുന്ന ഒരാളെ പൊലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇയാൾ മറ്റൊരു യുവതിയെയും കൊലപ്പെടുത്തിയെന്ന വിവരവും കിട്ടി. ഇതാണ് നരബലിയിലേക്ക് സൂചനയായത്.
രണ്ടു ദിവസം മുമ്പു കൊച്ചിയിൽ നിന്നു പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടു പോയതാണത്രെ. തല അറുത്തുകൊലപ്പെടുത്തി എന്നാണ് വിവരം. ഇവരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ സിഗ്നൽ പത്തനംതിട്ടയിൽ കാണിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. പത്മയെന്ന സ്ത്രീയെയാണ് കാണാതായത്. ആ അന്വേഷണമാണ് ആറന്മുള ഇലന്തൂരിലെ പൂജാരിയിലേക്ക് എത്തുന്നത്. നരബലി നടത്തിയെന്ന് ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു. ഇതിനൊപ്പമാണ് മറ്റൊരു കേസും തെളിഞ്ഞത്. കാലടി സ്വദേശിയേയും എത്തിച്ചതും ഷിഹാബ് ആണെന്നും വ്യക്തമായത്.
ആറന്മുള സ്വദേശിക്ക് ഷിഹാബാണ് സ്ത്രീകളെ എത്തിച്ച് നൽകിയതെന്ന് തെളിഞ്ഞിട്ടുണ്ട്. ആഭിചാര ക്രിയ ചെയ്യുന്ന പൂജാരിയാണ് ഇയാൾ. തിരുമൽ ചികിൽസയും നടത്തുന്നു. ഷിഹാബ് എന്ന റഷീദിനെ അറസ്റ്റു ചെയ്തതിൽ നിന്നാണ് നിർണ്ണായക വിവരങ്ങൾ കിട്ടിയത്. ആദ്യ ചോദ്യം ചെയ്യലിൽ തന്നെ ദമ്പതികൾ എല്ലാം സമ്മതിച്ചു. വിശദമായ പരിശോധന ഇക്കാര്യത്തിൽ നടക്കും. വലിയ ഗൂഢാലോചനയും അന്ധവിശ്വാസവും ഇതിന് പിന്നിലുണ്ടെന്നാണ് സൂചന. രണ്ട് സ്ത്രീകളെ മാത്രമേ ബലി കൊടുത്തുള്ളൂവെന്നാണ് ഷിഹാബ് പറയുന്നത്. കൊല്ലപ്പെട്ട രണ്ടു പേരും അമ്പതു വയസ്സുള്ളവരാണ്.
ആദ്യം കാലടിക്കാരിയെ നരബലി നടത്തി. പിന്നീട് കടവന്ത്രക്കാരിയെ സ്വാധീനിച്ച് കൊണ്ടു പോവുകയായിരുന്നു. എല്ലാ വിവരങ്ങളും പൊലീസ് ശേഖരിച്ചു കഴിഞ്ഞു. ആഭിചാര ക്രിയകൾ അവരുടെ വീട്ടിൽ വച്ചാണ് നടന്നത്. കഴുത്തറത്ത് ബലി കൊടുത്തു. അതിന് ശേഷം കഷ്ണങ്ങലാക്കി കുഴിച്ചു മൂടി. പെരുമ്പാവൂർ സ്വദേശി ഷിഹാബാണ് ഇവരെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് സൂചന. വൈദ്യൻ ആഭിചാര ക്രിയ ചെയ്യുന്ന സിദ്ധനെന്നാണ് നാട്ടുകാർ പറയുന്നതും. കഴിഞ്ഞ മാസം 27ന് കാണാതായ സ്ത്രീയെ കുറിച്ചുള്ള അന്വേഷണമാണ് നിർണ്ണായകമായത്.
മറുനാടന് മലയാളി ബ്യൂറോ