- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹിതനാണെങ്കിലും പ്രണയം നടിച്ച് യുവതികളെ വളച്ചു വീഴ്ത്തും; കോളേജ് വിദ്യാർത്ഥിനികൾക്കും പ്രൊഫഷനലുകളുമായ വനിതകൾക്കും സ്ത്രീകളിലൂടെ സാധനം കൈമാറും; ഭാര്യാ ഭർത്താക്കന്മാരായി അഭിനയിച്ച് അന്വേഷകരെ പറ്റിക്കും; ഒടുവിൽ അഴിക്കോട്ടെ സുന്ദരിയുമായി പറക്കുമ്പോൾ കുടുങ്ങി; തളിപ്പറമ്പിലെ മഷ്ഹൂദ് ലഹരി മാഫിയയിലെ കണ്ണൂരിലെ പ്രധാനി
തളിപ്പറമ്പ്: തളിപറമ്പ് നഗരത്തിൽ ദമ്പതികളെന്ന വ്യാജെനെ മയക്കുമരുന്നും കഞ്ചാവും കടത്തിയ യുവതിയും യുവാവ് എക്‌സൈസ് പിടിയിലായത് തന്ത്രപരമായ ഓപ്പറേഷനൊടുവിൽ. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.വിപിൻകുമാറും സംഘവും ചേർന്ന് വ്യാഴാഴ്‌ച്ച രാത്രി നടത്തിയ പരിശോധനയിലാണ് സിന്തറ്റിക്ക് മയക്കുമരുന്നും കഞ്ചാവുമായി സ്‌കൂട്ടറിൽ സഞ്ചരിച്ചെ26 വയസ്സുള്ള യുവതിയും കൂടെയുണ്ടായിരുന്ന യുവാവും പിടിയിലായത്.
എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിക്കിടയിലാണ് അഴീക്കോട് സ്വദേശിനിയും, തളിപ്പറമ്പ് കുറ്റ്യേരി പൂവ്വം സ്വദേശി പി.മുഹമ്മദ് മഷ്ഹൂദ് എന്നിവർ പിടിയിലായത്. കോമ്പിങ് ഓപ്പറേഷന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിക്കിടെ തളിപ്പറമ്പ് റേഞ്ച് എക്‌സൈസ് സംഘത്തെ കണ്ട് പതറി വണ്ടി നിർത്തി ഓടിരക്ഷപ്പെടാൻ ശ്രമിച്ച മഷ്ഹൂദിനെ അതി സാഹസികമയാണ് എക്‌സൈസ് സംഘം പിന്തുടർന്ന് പിടികൂടിയത്.
ഇയാളിൽ നിന്ന് 493 മില്ലിഗ്രാം മെത്താംഫിറ്റാമിനും ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ നിന്ന് 10 ഗ്രാം കഞ്ചാവും കണ്ടെടുത്തു. യുവതിയുടെ പേരിലുള്ള സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.ചോദ്യം ചെയ്തതിൽ നിന്നും മഷ്ഹൂദ് ലഹരി വസ്തുക്കൾ കൈമാറ്റം ചെയ്ത ആളുകളുടെയും, സ്ഥിരമായി മയക്കുമരുന്ന് വാങ്ങുന്നവരുടെയും വിവരങ്ങൾ എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. തുടർന്നുള്ള അന്വേഷണത്തിൽ ഇവരുടെ കൂട്ടാളികളും വലയിലാവുമെന്നാണ് എക്സൈസിന്റെ പ്രതീക്ഷ.
ഇൻസ്‌പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർ കെ.കെ.രാജേന്ദ്രൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് വി.അബ്ദുൾ ലത്തീഫ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഉല്ലാസ് ജോസ്, വി.ധനേഷ്, പി.പി.റെനിൽ കൃഷ്ണൻ, വനിത സിവിൽ എക്സൈസ് ഓഫീസർ എംപി.അനു, എക്സൈസ് ഡ്രൈവർ സി.വി.അനിൽ കുമാർഎന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
മഷ്ഹൂദ് സ്ത്രീകളെ ഉപയോഗിച്ചു മയക്കുമരുന്ന് വ്യാപാരം നടത്തിവരുന്നതായി നേരത്തെ എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ദമ്പതികളെന്ന വ്യാജെനെ സ്‌കൂട്ടറിൽ സഞ്ചരിച്ചായിരുന്നു തളിപറമ്പ് ഭാഗങ്ങളിൽ ഇയാൾ മയക്കുമരുന്ന് ഇടപാടുകൾ നടത്തിയിരുന്നത്. അഴിക്കോട് സ്വദേശിനിയെ പോലെ ഒട്ടേറെ യുവതികളെ ഇയാൾ ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്ന് എക്‌സൈസ് ചോദ്യം ചെയ്യലിൽ മഷ്ഹൂദ് മൊഴി നൽകിയിട്ടുണ്ട്.
നേരത്തെ വിവാഹതിനാണെങ്കിലും പ്രണയം നടിച്ചു വശത്താക്കിയാണ് ഇയാൾ യുവതികളെ മയക്കുമരുന്ന് വിൽപനയ്ക്കായി ഉപയോഗിച്ചിരുന്നത്. കോളേജ് വിദ്യാർത്ഥിനികൾക്കും പ്രൊഫഷനലുകളുമായ യുവതികൾക്ക് ഇയാൾ സ്ത്രീകളെ ഉപയോഗിച്ചു മയക്കുമരുന്ന് എത്തിച്ചു കൊടുത്തതായാണ് എക്‌സൈസ് നൽകുന്ന വിവരം. കണ്ണൂർ ജില്ലയിലെ മയക്കുമരുന്ന് റാക്കറ്റിലെ പ്രധാനകണ്ണികളിലൊരാളാണ് മഷ്ഹൂദെന്നാണ് എക്‌സൈസ് പറയുന്നത്. മംഗ്‌ളൂരിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്നതെന്നാണ് വിവരം.




