- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരിട്ടിയിൽ ജലവൈദ്യുതി ബോംബുവെച്ചു തകർക്കുമെന്ന മാവേയിസ്റ്റ് ഭീഷണി; തണ്ടർബോർട്ടും പൊലീസും സുരക്ഷ ശക്തമാക്കി; പദ്ധതി പ്രദേശത്ത് നിലവിലുള്ള 13 നിരീക്ഷണ ക്യാമറകൾക്ക് പുറമേ എട്ടുനിരീക്ഷണ ക്യാമറകൾ കൂടി സ്ഥാപിക്കും; അടിയന്തര പ്രാധാന്യം വേണമെന്ന് നിർദ്ദേശം
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിൽ മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് പൊലിസും തണ്ടർബോൾട്ടും ജാഗ്രത ശക്തമാക്കി. ഇരിട്ടിയിലെ ബാരാപോൾ മിനിജലവൈദ്യുതപദ്ധതി ബോംബുവെച്ചു തകർക്കുമെന്ന മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതി പ്രദേശത്ത് സുരക്ഷ ശക്തമാക്കാൻ പൊലിസ് നടപടി തുടങ്ങിയിട്ടുണ്ട്.
ഇതുസംബന്ധിച്ചുള്ള പരിശോധന റിപ്പോർട്ടുകൾ ഉന്നത കേന്ദ്രങ്ങൾക്ക് സമർപ്പിച്ചു. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി പദ്ധതി പ്രദേശത്ത് മറ്റുള്ളവർ പ്രവേശിക്കുന്നതിന് കർശനവിലക്ക് ഏർപ്പെടുത്താനും ജാഗ്രതപാലിക്കാനും ജീവനക്കാർക്കും ഉന്നത കേന്ദ്രങ്ങളിൽ നിന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. പദ്ധതി പ്രദേശത്ത് നിലവിലുള്ള പതിമൂന്ന് എണ്ണത്തിന് പുറമേ എട്ടുനിരീക്ഷണ ക്യാമറകൾ കൂടി സ്ഥാപിക്കാൻ നിർദേശമുണ്ട്. വിയർ സൈറ്റിൽ(മൂന്ന്) ഫോർബേ ടാങ്ക് പരിസരത്ത്(രണ്ട്) സോളാർ പ്ളാന്റ് മേഖലയിൽ(മൂന്ന്) എന്നിങ്ങനെയാണ് പുതിയ ക്യാമറകൾ സ്ഥാപിക്കുക. അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കേണ്ടതിനാൽ ഇതിനാവശ്യമായ എസ്റ്റേറ്റ്അതിവേഗം തന്നെ തയ്യാറാക്കിയിട്ടുണ്ട്.
ഇപ്പോൾ പദ്ധതി പ്രദേശത്ത് പ്രവർത്തനക്ഷമമല്ലാത്ത മുഴുവൻ ലൈറ്റുകളും മാറ്റുന്ന പ്രവൃത്തി നടക്കുകയാണ്. പദ്ധതിയുടെ പവർഹൗസിലേക്ക് കടക്കുന്ന ഭാഗത്തുള്ള ഗേറ്റ് മാറ്റി അടച്ചുറപ്പുള്ള ഗേറ്റ് സ്ഥാപിക്കും. കൂടാതെ വിയർ സൈറ്റിലേക്ക് കടക്കാൻ കഴിയുന്ന വഴികളെല്ലാം അടക്കും.കൂടുതൽ കാവൽക്കാരെ ഏർപ്പെടുത്താനും സുരക്ഷാ വേലി സ്ഥാപിക്കാനുമുള്ള ശുപാർശകളും ബോർഡ് മുൻപാകെ സമർപ്പിച്ചു.
മുൻകൂട്ടി അനുമതിയില്ലാതെ ആർക്കും പവർ ഹൗസ്, വിയർസൈറ്റ്, ഫോബേ ടാങ്ക് എന്നിവടങ്ങളിൽ പ്രവേശിക്കുന്നത് കർശനമായി തടയാനാണ് ഉന്നത അധികൃതർ നിർദ്ദേശം നൽകിയിട്ടുള്ളത്. കഴിഞ്ഞ 15-ന് വിഷുദിവസം രാത്രിയാണ് ആറളം വിയറ്റ്നാമിലെ ഒരു വീട്ടിൽ അഞ്ചംഗ മാവോവാദി സംഘം എത്തിയത്. ഈ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുകയും ഇതിനു ശേഷം അരിയും മറ്റു സാധനങ്ങളും ശേഖരിച്ചതിനു ശേഷമാണ് ബാരാപോൾ വൈദ്യുത ജലപദ്ധതി തകർക്കുമെന്ന വിവരം ഇവർ അറിയിച്ചത്.
ഈ വിവരം പൊലിസിൽ വീട്ടുടമ അറിയിച്ചതിനെ തുടർന്നാണ് പദ്ധതി പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയത്. നേരത്തെ മാവോവാദികളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിലൊന്നാണ് ആറളം വനമേഖല. ഇവിടെ തണ്ടർബോൾട്ട് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. മാവോവാദി ഭീഷണിയുള്ള ജില്ലയിലെ മലയോര മേഖലകളിലെ പൊലിസ് സ്റ്റേഷനുകളിലും സുരക്ഷശക്തമാക്കിയിട്ടുണ്ട്.




