ബംഗളൂരു: ബംഗളൂരുവില്‍ കാമുകിയായ അസം യുവതിയെ കുത്തിക്കൊലപ്പെടുത്തി ഒളിവില്‍ പോയ കണ്ണൂര്‍ സ്വദേശിയായ ആരവ് അനയ്‌നെ കണ്ടെത്താന്‍ കഴിയാതെ പോലീസ്. മൂന്നാം ദിവസവും ആരവിനെക്കുറിച്ച് പോലീസിന് കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. യുവാവിനെ കണ്ടെത്താനായി രണ്ട് അന്വേഷണ സംഘങ്ങളാണ് കര്‍ണാടക പൊലീസ് രൂപീകരിച്ചിട്ടുള്ളത്. യുവാവിന്റെ മൊബൈല്‍ ഫോണ്‍ ്‌സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കാര്യമായ സുഹൃദം ബന്ധങ്ങളും ഇയാള്‍ക്കില്ല. ഇതാണ് അന്വേഷണ സംഘം നേരിടുന്ന വെല്ലുവിളി.

ഒരു അന്വേഷണ സംഘം ആരവ് പോയിരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലാണ് അന്വേഷണം നടത്തുന്നത്. കണ്ണൂരിലെ വീട്ടില്‍ അന്വേഷണ സംഘം എത്തിയിരുന്നു. ആരവിന്റെ മുത്തച്ഛന്‍ മാത്രമാണ് ഇവിടെയുള്ളത്. ആരവിന് കണ്ണൂരില്‍ കാര്യമായ സുഹൃദ് വലയമൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്തമാക്കുന്നു. മറ്റൊരു അന്വേഷ സംഘം ബംഗളൂരു കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

അസം സ്വദേശിനി മായ ഗൊഗോയാണ് (26) കൊല്ലപ്പെട്ടത്. ബംഗളൂരു ഇന്ദിര നഗറിലെ റോയല്‍ ലിവിങ്‌സ് അപ്പാര്‍ട്‌മെന്റിലാണ് കൊല നടന്നത്. ശനിയാഴ്ചയാണ് ഇവര്‍ സര്‍വിസ് അപ്പാര്‍ട്‌മെന്റില്‍ മുറിയെടുത്തത്. അന്ന് രാത്രി ആരവ് യുവതിയുടെ ദേഹമാസകലം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ചോരവാര്‍ന്നാണ് യുവതിയുടെ മരണം.

മായ ഗൊഗോയിയെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തല്‍. കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കത്തിയുമായാണ് യുവാവ് അപ്പാര്‍ട്ടമെന്റില്‍ എത്തിയത്. മായ ഗൊഗോയിയെ ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തോടൊപ്പം കൊലയാളി രണ്ട് ദിവസത്തോളം താമസിച്ചതായി പൊലീസ് കണ്ടെത്തിയത്. മായ ഗൊഗോയിയുടെ മൃതദേഹത്തോടൊപ്പം രണ്ട് ദിവസം ചിലവഴിച്ചിട്ടുണ്ടെന്നും മിക്ക സമയത്തും മൃതദേഹത്തിന് മുന്നില്‍ ഇരുന്നു സിഗരറ്റ് വലിക്കുകയായിരുന്നു എന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്ന കാര്യം.

കൊല്ലപ്പെട്ട വ്ലോഗര്‍ മായ തന്റെ സഹോദരിയോടൊപ്പമാണ് ബെംഗളൂരുവിലെ എച്ച്എസ്ആര്‍ ലേഔട്ടില്‍ താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച ഓഫീസ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനാല്‍ വീട്ടില്‍ വരില്ലെന്ന് സഹോദരിയെ വിളിച്ച് അറിയിച്ചു. ഞായറാഴ്ച അര്‍ധരാത്രിയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് സംശയിക്കുന്നു. ശനിയാഴ്ച ഇരുവരും സര്‍വീസ് അപ്പാര്‍ട്ട്‌മെന്റില്‍ ചെക്കിന്‍ ചെയ്തിരുന്നു.

സര്‍വീസ് അപ്പാര്‍ട്ട്‌മെന്റില്‍ ചെക്ക് ഇന്‍ ചെയ്യുന്നതിനിടെ പ്രതി ഒരു കത്തി കൊണ്ടുവന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഓണ്‍ലൈനില്‍ ഒരു നൈലോണ്‍ കയറും വാങ്ങിയിരുന്നു. മായയ്‌ക്കൊപ്പം സമയം ചെലവഴിച്ച ശേഷമാണ് കൊലപാതകം നടത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം. കൊല നടത്തിയ ശേഷം ഇയാള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞു. ഇയാള്‍ തുരുതുരാ സിഗരറ്റ് വലിച്ച് തള്ളിയെന്നും പൊലീസ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളും ഇയാള്‍ ബുക്ക് ചെയ്ത ക്യാബിന്റെ വിവരങ്ങളും ചൊവ്വാഴ്ച സര്‍വീസ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്തിറങ്ങിയ സമയവും പോലീസ് ശേഖരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 8.19-നാണ് പ്രതി സര്‍വീസ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഇറങ്ങിയത്. സര്‍വീസ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ടാക്‌സിയില്‍ കയറിയ ആരവ് ഹനോയ് ബംഗളൂരുവിലെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലെ മജസ്റ്റിക് ഏരിയയില്‍ എത്തുകയും തുടര്‍ന്ന് ഫോണ്‍ ഓഫ് ചെയ്യുകയും ചെയ്തു.

സോഷ്യല്‍ മീഡിയ വഴി കണ്ടുമുട്ടിയ ആരവും മായയും കഴിഞ്ഞ ആറ് മാസമായി പ്രണയത്തിലായിരുന്നുവെന്ന് മായയുടെ സഹോദരി പൊലീസിനോട് പറഞ്ഞു. മായ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായിരുന്നു. മൃതദേഹത്തിനൊപ്പം ഒരു ദിവസം ചെലവഴിച്ചതിനാല്‍ മൃതദേഹം കഷണങ്ങളാക്കി മുറിച്ച് പുറത്തേക്ക് കൊണ്ടുപോകാന്‍ കൊലയാളി പദ്ധതിയിട്ടിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.