- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടുക്കുന്ന കൊലപാതക വാർത്തകൾ തുടരുന്നു.. എറണാകുളത്ത് മലയാളിയായ ഭാര്യയെ കൊലപ്പെടുത്തി ഇതര സംസ്ഥാന തൊഴിലാളി ആത്മഹത്യ ചെയ്തു; കൊല്ലപ്പെട്ടത് കുന്നത്തുനാട് പള്ളിക്കര സ്വദേശിനി ലിജ; ഒഡിഷ സ്വദേശിയായ ഷുക്ര ലിജയെ വിവാഹം ചെയ്തത് വർഷങ്ങൾക്ക് മുമ്പ്
കൊച്ചി: സംസ്ഥാനത്ത് നടുക്കിയുള്ളു യുവിതികളുടെ കൊലപാതക വാർത്തകൾ തുടരുന്നു. വർക്കലയെ നടുക്കി നവവധുവിനെ കുത്തിക്കൊന്ന വാർത്തയ്ക്ക് ശേഷം ഇപ്പോൾ മറ്റൊരു നടക്കുന്ന വാർത്ത കൂടി പുറത്തുവന്നു. എറണാകുളം പിണർമുണ്ടയിൽ മലയാളിയായ ഭാര്യയെ കൊന്ന് ഇതര സംസ്ഥാന തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവമാണ് നാടിനെ നടുക്കിയത്.
കുന്നത്തുനാട് പള്ളിക്കര സ്വദേശി ലിജ (41) ആണു കൊല്ലപ്പെട്ടത്. യുവതിയെ ഭർത്താവ് കഴുത്തുമുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവ് ഷുക്രു കൊലപാതകത്തിന് ശേഷം തൂങ്ങി മരിച്ചു. ഷുക്രു ഓഡീഷ സ്വദേശിയാണ്. ലിജ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപതിയിൽ വച്ച് പുലർച്ചെ ആണ് മരിച്ചത്.
വർഷങ്ങളായി ഇവർ വിവാഹിതരായിട്ട്. അന്ന് പ്രണയ വിവാഹമായിരുന്നു ഇവരുടേത് എന്നാണ് നാട്ടുകാർ പറയുന്നത്. ഇവർക്ക് പന്ത്രണ്ടും പത്തും ഏഴും വയസുള്ള മൂന്ന് കുട്ടികളുണ്ട്. കുറച്ച് മാസമായി ഭർത്താവുമായി പിണങ്ങി കഴിയുകയാണ് ലിജ. അതിനിടെയാണ് ഭർത്താവ് എത്തിയതും അരുംകൊല നടത്തിയതും.
അതേസമയം വർക്കലയിൽ ഭർത്യ ഗൃഹത്തിൽ യുവതിയെ തലയ്ക്ക് അടിയേറ്റ് മരിച്ച സംഭവവും സംസ്ഥാനത്തെ നടുക്കിയിരുന്നു. ആലപ്പുഴ കിടങ്ങാം പറമ്പ് സ്വദേശിനി നിഖിത (24) ആണു മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വിവാഹം കഴിഞ്ഞു 2 മാസം തികയുന്നതെ ഉള്ളൂ. ജൂലൈ 8 നായിരുന്നു വർക്കല അയന്തി സ്വദേശി അനീഷുമായിട്ടുള്ള നിഖിതയുടെ വിവാഹം. ഇവർ വിവാഹശേഷം വിദേശത്ത് പോവുകയും 10 ദിവസം മുന്നേ അനീഷിന്റെ കാലിന്റെ വേദനക്ക് ചികിത്സയ്ക്കായി നാട്ടിൽ വരികയുമായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ നടന്ന വഴക്കിനിടയിൽ വിളക്ക് കൊണ്ടുള്ള അടി തലക്കേറ്റാണ് നിഖിത മരണപ്പെടുന്നത്.
മറുനാടന് മലയാളി ബ്യൂറോ