- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കീ ഗാലറി ഷോപ്പുടമയിൽ നിന്നും എം.ഡി.എം.എ വാങ്ങിയത് യുവാക്കളും വിദ്യാർത്ഥികളും കായികതാരങ്ങളും ഉൾപ്പെടെയുള്ളവർ; പ്രതിയെ പിടികൂടി ചോദ്യം ചെയ്തതോടെ ലഭിച്ചത് പുറത്തുവന്നത് വന്മാഫിയാ ബന്ധങ്ങളെ കുറിച്ചും; കൂട്ടാളിയായ തുണിക്കടക്കാരൻ ഓടിരക്ഷപ്പെട്ടു; കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകും
മലപ്പുറം: പെരിന്തൽമണ്ണയിൽ കീ ഗാലറി ഷോപ്പുടമയിൽനിന്നും എം.ഡി.എം.എ വാങ്ങിയത് യുവാക്കളും വിദ്യാർത്ഥികളും കായികതാരങ്ങളും ഉൾപ്പെടെയുള്ളവർ. എം.ഡി.എം.എയുമായി കീ ഗാലറി ഷോപ്പുടമ പെരിന്തൽമണ്ണയിൽ പിടിയിൽ. വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന വ്യാപകമായതായി പരാതിയെ തുടർന്നു എക്സൈസ് നടത്തിയ ലഹരി വിരുദ്ധ സ്പെഷ്യൽ ഡ്രൈവിലാണ് പ്രതിയെ പിടികൂടിയത്.
പെരിന്തൽമണ്ണ ടൗണിൽ കീ ഗ്യാലറി ഷോപ്പ് നടത്തുന്ന ഏലംകുളം സ്വദേശി പട്ടുകുത്ത് വീട്ടിൽ കുഞ്ഞുമുഹമ്മദ് മകൻ മുഹമ്മദ് സുഹൈർ(36)ആണ് അറസ്റ്റിലായത്. പെരിന്തൽമണ്ണ റേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും വിദ്യാലയങ്ങളുടെ പരിസരത്തും ഇതരസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രങ്ങളിലും പെരിന്തൽമണ്ണ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്ന വ്യാപകമായ റെയ്ഡിൽ 11 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായാണ് ഇയാളെ പിടികൂടിയത്. പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ വച്ച് രാത്രി 10 മണിക്ക് മയക്കുമരുന്ന് കൈമാറുന്നതിനിടെയാണ് പ്രതി പിടിയിലായത്.
പെരിന്തൽമണ്ണ ടൗണിലുള്ള വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന വ്യാപകമായതായി നഗരസഭാ അധികാരികളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും കുടുംബശ്രീ പ്രവർത്തകരിൽ നിന്നും ക്ലബ്ബുകളിൽ നിന്നും പരാതി ലഭിച്ചിരുന്നു. തുടർന്നു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ഷോപ്പ് ഉടമയെ നിരീക്ഷിച്ചതിന്റെ ഫലമായാണ് ഇയാൾ പിടിയിലായത്. ചോദ്യം ചെയ്യലിൽ നിന്നും ഇയാളിൽനിന്ന് വന്മാഫിയ കണ്ണികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇയാളുടെ മൊബൈലിലെ കാൾലിസ്റ്റ് പരിശോധിച്ചതിൽ യുവാക്കളും വിദ്യാർത്ഥികളും കായികതാരങ്ങളുടെയും അടക്കം മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ വിവരങ്ങൾ ലഭിച്ചു.60000 രൂപ മാർക്കറ്റിൽ വിലയുള്ള മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
ഇയാളുടെ കൂട്ടാളിയായ മണ്ണാർക്കാട് റോഡിൽ ഗവൺമെന്റ് ആശുപത്രിക്ക് സമീപത്തുള്ള ഹിപ്ഹോപ് എന്ന പേരിലുള്ള തുണിക്കട നടത്തുന്ന താഴെക്കോട് മേക്കരവ് താമസിക്കുന്ന കുഴിക്കാട്ട് കുന്നുമ്മൽ വീട്ടിൽ ഹംസ മകൻ മുഹമ്മദ് ഷാഫി (31) സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ഷാഫി പെരിന്തൽമണ്ണ വിട്ടു പോയിട്ടില്ലെന്നും ഉടനെ അറസ്റ്റ് ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. ജില്ലയിലെ കൊറിയർ സർവീസ് കേന്ദ്രീകരിച്ചാണ് ഇത്തരം റാക്കറ്റ് പ്രവർത്തിക്കുന്നത്. വ്യാജ പേരിലുള്ള ഫോൺ നമ്പർ അഡ്രസ്സും മറ്റു നൽകിയാണ് ജില്ലയിലെ കൊറിയർ സർവീസ് സെന്ററിലേക്ക് ഇത്തരം മയക്കുമരുന്നുകൾ അയക്കുന്നത്.
പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ഓടിപ്പോയ മുഹമ്മദ് ഷാഫി നാല്പത്തിലധികം തുണിക്കടകളുടെ ഉടമസ്ഥനാണെന്നും തുണിക്കച്ചവടത്തിന്റെ മറവിൽ അഞ്ച് വർഷമായി സംസ്ഥാനത്തിനകത്ത് നിന്നും പുറത്തുനിന്നും കൊറിയർ സർവീസ് വഴിയാണ് ഇയാൾ മയക്കുമരുന്ന് വ്യാപാരം നടത്തുന്നതെന്നും പിടിയിലായ പ്രതി സമ്മതിച്ചു.20 വർഷം വരെ തടവും 10 ലക്ഷം രൂപ പിഴിയുമുള്ള ശിക്ഷയാണ് പ്രതി നേരിടാനുള്ളത്.
റെയ്ഡിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ.രാജേഷിനെ കൂടാതെ പ്രിവന്റീവ് ഓഫീസർ കുഞ്ഞാലൻകുട്ടി.യു,മനോജ്കുമാർ.കെ സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് റിയാസ്.എ.കെ,നിബുൺ.കെ, ഡ്രൈവർ മുഹമ്മദ് നിസാർ എന്നിവർ പങ്കെടുത്തു. പെട്രോളിങ് ശക്തമാക്കി ലഹരിക്കെതിരെയുള്ള കേസുകൾ കണ്ടെടുത്ത കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.