- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലിൽ സെല്ലോടേപ്പ് ചുറ്റി അതിനുള്ളിൽ എം.ഡി.എം.എ കടത്ത്; പാണ്ടിക്കാട് പിടിയിലായത് രണ്ട് പേർ; പ്രതികൾ വധശ്രമം ഉൾപ്പടെയുള്ള നിരവധി ക്രിമിനൽ കേസുകളിൾ ഉൾപ്പെട്ടവർ; സംഘത്തിൽ സ്ത്രീകളും ഉണ്ടെന്ന് നിഗമനം; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് കാലിൽ സെല്ലോടേപ്പ് ചുറ്റി അതിനുള്ളിൽ ഒളിപ്പിച്ച് എം.ഡി.എം. കടത്ത്. രണ്ടു പേർ പാണ്ടിക്കാട് പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതി മണ്ണാർക്കാട് കുമരംപുത്തൂർ സ്വദേശി പള്ളിയാൽതൊടി ഉമ്മർഫറൂഖ് (41), പട്ടിക്കാട് വലമ്പൂർ സ്വദേശി പുത്തൻവീട്ടിൽ ഷമീൽ (29) എന്നിവരാണ് കാർ സഹിതം പാണ്ടിക്കാട് സിഐ.റഫീഖ് ,എസ്‌ഐ. അബ്ദുൾ സലാം എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
ഉമ്മർഫറൂഖിന്റെ കാലിൽ സെല്ലോടേപ്പ് ചുറ്റി അതിനുള്ളിൽ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തിയിരുന്നത്. മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിലായിരുന്നു പരിശോധന .വധശ്രമക്കേസുൾപ്പടെയുള്ള നിരവധി ക്രിമിനൽ കേസുകളിലും ലഹരിക്കടത്ത് കേസുകളിലും പ്രതിയായ ഉമ്മർഫറൂഖ് മാസങ്ങൾക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.
പാലക്കാട് ,മലപ്പുറം ജില്ലകളിലേക്ക് എംഡിഎംഎ,ബ്രൗൺഷുഗർ തുടങ്ങിയവ കടത്തുന്ന മുഖ്യകണ്ണിയാണ് ഉമ്മർഫറൂഖ് .സംഘത്തിലെ സ്ത്രീകളുൾപ്പടെയുള്ള മറ്റുള്ളവരെ കുറിച്ച് അന്വേഷണം നടത്തിവരികയാണ്. പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം.സന്തോഷ് കുമാർ,സിഐ.റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ പാണ്ടിക്കാട് പൊലീസും ജില്ലാ ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.
അതേ സമയം എംഡിഎംഎ യുമായി പെരിന്തൽമണ്ണയിലും കഴിഞ്ഞ ദിവസം രണ്ടുപേർ പൊലീസിന്റെ പിടിയിലായിരുന്നു. കുറ്റിപ്പുറം പേരശന്നൂർ സ്വദേശി കൈപ്പള്ളി മുബഷീർ (26), നിലമ്പൂർ ചക്കാലക്കുത്ത് സ്വദേശി ശ്രീമേഷ് (29) എന്നിവരെയാണ് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലയുള്ള മെഥിലിൻഡയോക്സി മെത്ത് ആംഫിറ്റമിൻ അഥവാ എംഡിഎംഎ യുമായി പെരിന്തൽമണ്ണ ഇൻസ്പെക്ടർ സി.അലവിയും സംഘവും അറസ്റ്റ് ചെയ്തത്.
പെരിന്തൽമണ്ണ ടൗണിൽ നടത്തിയ രാത്രികാല പ്രത്യേക പരിശോധനയിലാണ് ബാംഗ്ലൂരിൽ നിന്നും വിൽപ്പനയ്ക്കായെത്തിച്ച 61 ഗ്രാം എംഡിഎംഎ യുമായി പെരിന്തൽമണ്ണ ഇൻസ്പെക്ടർ സി.അലവി, എസ്‌ഐ എ.എം മുഹമ്മദ് യാസിർ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.