- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈവിരലുകൾക്കിടയിൽ കിട്ടുന്നത്ര പൊടി രണ്ട് തവണ എടുക്കണം; ആദ്യം ചൂടാക്കുമ്പോൾ പൊടി വെള്ളമാവും; തണുക്കും വരെ കാത്തിരിപ്പ്; വീണ്ടും ചൂടാക്കണം; അപ്പോൾ പുക വന്നു തുടങ്ങും; സ്ഫടിക കുഴലിൽ പൊടിയിട്ട് ചൂടാക്കി വലിക്കാൻ പാകപ്പെടുത്തുന്നത് ഇങ്ങനെ; കൂസലില്ലാതെ മരണപുകയിൽ യൂനസിന്റെ വെളിപ്പെടുത്തൽ
തൊടുപുഴ; കൈവിരലുകൾക്കിടയിൽ കിട്ടുന്നത്ര പൊടി രണ്ട് തവണ എടുക്കണം. എന്നിട്ട് ആദ്യം ചൂടാക്കണം, അപ്പോൾ പൊടി വെള്ളമായി മാറും. പിന്നെ തണുക്കും വരെ കാത്തിരിക്കണം. വീണ്ടും ചൂടാക്കണം. അപ്പോൾ പുക വന്നു തുടങ്ങും. ഇത് മൂക്കിലേയ്ക്ക് വലിച്ചുകയറ്റി, നിമഷങ്ങൾക്കുള്ളിൽ പിമ്പിരിയാവും. കിക്ക് നീണ്ടുനിൽക്കുക 6 മണിക്കൂർ മുതൽ ഒരു ദിവസം വരെ. ശരീരത്തെ ദുർബലപ്പെടുത്തി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന എംഡിഎഎ. ഇതിന്റെ ചതിയിലാണ് പാവങ്ങൾ വീഴുന്നത്.
സ്ഫടികക്കുഴൽ വഴി ലഹരി നുണയാൻ താൻ സാധാരണയായി നടത്തിവരുന്ന പക്രിയകളെക്കുറിച്ചും ഗുണഗണങ്ങളെക്കുറിച്ചും എംഡിഎംഎയുമായി പിടിയിലായ തെടുപുഴ പെരമ്പിള്ളിച്ചിറ പഴേരി വീട്ടിൽ യൂനസ് റസാഖ്(25)പൊലീസിന് നൽകിയ മൊഴി ഇതാണ്. കൊച്ചിയിൽ എക്സൈസ് കസ്റ്റഡിയിലിരിക്കെ വ്ളോഗർ നിവിൻ അഗസ്റ്റിൻ നടത്തിയതിന് ഏറെക്കുറെ സമാനമായുള്ള പ്രകടനമാണ് യൂനസ് നടത്തിയത്.
തൊടുപുഴയിൽ ബസ്റ്റാന്റിന്് സമീപം ഈഫൽടവർ എന്ന പേരിൽ നടത്തിവരുന്ന ലോഡ്ജിന്റെ മൂന്നാംനിലയിലെ മുറിയിൽ നിന്നാണ് യൂനസിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ഒപ്പം കോതമംഗലം നെല്ലിക്കുഴി ഇടനാട് നെല്ലിത്താനത്ത് വീട്ടിൽ അക്ഷയ ഷാജി(22)യും ഉണ്ടായിരുന്നു. രാവിലെ 10 മണിയോടെയാണ് യൂനസ് ലോഡ്ജിൽ മുറിയെടുക്കുന്നത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഒരു മണിയോടടുത്ത് ലോഡ്ജിലെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.പിടിയിലായെന്ന് ബോദ്ധ്യപ്പെട്ടിട്ടും ഭയാശങ്കകളോ വെപ്രാളമോ ഒന്നുമില്ലാതെയാണ് യൂനസ് പൊലീസിന്റെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നത് എന്നാണ് പുറത്തുവന്നിട്ടുള്ള തൽസമയ വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാവുന്നത്.
പൊലീസ് മുറയിൽ എത്തുമ്പോൾ സ്ഫടിക കുഴലിൽ പൊടിയിട്ട് ചൂടാക്കി, വലിക്കാൻ പാകപ്പെടുത്തുന്ന തിരക്കിലായിരുന്നു യൂനസ്,. ഇയാളിൽ നിന്നും 6.6 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. ഇത് ബാംഗ്ലൂരിലുള്ള സുഹൃത്ത് അലക്സ് കൊറിയർ വഴി അയച്ചതാണെന്നും സ്വന്തം ഉപയോഗത്തിനായിട്ടാണ് കൈയിൽ സൂക്ഷിച്ചിരുന്നതെന്നുമാണ് യൂനസ് പൊലീസിന്റെ പ്രഥാമീക ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന അക്ഷയയുമായി 4 വർഷത്തെ അടുപ്പം ഉണ്ടെന്നും ഇയാൾ വ്യക്തമാക്കി. അക്ഷയ തൊടുപുഴയിലെ വസ്ത്രവ്യാപാര സ്ഥാനത്തിൽ ജോലി ചെയ്തിരുന്നു.
ഈ സമയത്ത് പ്രണയം നടിച്ച് അക്ഷയെ യൂനസ് കൂടെകൂട്ടിയിരിക്കാമെന്നും ലഹരിവസ്തുക്കളുടെ വിതരണത്തിന് മറയാക്കിയിരിക്കാമെന്നുമാണ് സൂചന. കോളേജ് വിദ്യാർത്ഥികളായിരുന്നു യൂനസിന്റെ പ്രധാന ഇരകൾ.കോളേജ് പരിസരത്ത് യൂനസും കാമുകിയും ചുറ്റിക്കറങ്ങുന്നുണ്ടെന്നും വിയാർത്ഥികൾക്ക് ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നുണ്ടെന്നും സൂചന ലഭിച്ചിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷിച്ചുവരികയായിരുന്നെന്നും തൊടുപുഴ സിഐ വി സി വിഷ്്ണുകുമാർ അറയിച്ചു.
മറുനാടന് മലയാളി ബ്യൂറോ