- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കൊച്ചിയിലെ ഗുണ്ടാത്തലവൻ മെന്റൽ യൂസഫ് പിടിയിലാകുന്നത് രഹസ്യ വിവരത്തിൽ
കൊച്ചി: പാലാരിവട്ടം സ്റ്റോറി ബോക്‌സ് നൈറ്റ് കഫേയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രധാന പ്രതി മെന്റൽ യൂസഫ് പിടിയിലാകുമ്പോൾ തെളിയുന്നതുകൊച്ചിയിലെ ഗുണ്ടാ മാഫിയയുടെ സജീവത. കാക്കനാട്ടെ കടകളിൽ വന്നു പോകുന്നുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. കേസിൽ യൂസഫാണ് മുഖ്യപ്രതി.
യൂസഫ് ഒഴികെ രണ്ടുസംഘത്തിലെയും പ്രതികളെ പൊലീസ് പിടികൂടി. കേസുകളിലകപ്പെട്ടാൽ പൊലീസ് പിടിയിലാകാതെ ഒളിവിലിരുന്ന് ജാമ്യം തേടുകയോ കേസ് ഒത്തുതീർപ്പാക്കുകയോ ആണ് യൂസഫിന്റെ രീതി. കൊച്ചിയിലെ ക്രിമിനൽ സംഘങ്ങൾ 'ബ്ലാക്ക് സ്‌ക്വാഡ്' എന്ന പേരിൽ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുള്ളതായും പൊലീസ് കണ്ടെത്തി. അതിലെ അംഗമാണ് യൂസഫ്. ഈ ഗ്രൂപ്പിന്റെ അഡ്‌മിനും സംഘാംഗങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്. എറണാകുളം എസിപി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് തൃക്കാക്കരയിൽ യൂസഫിനെ വച്ച് പിടികൂടിയത്.
കഴിഞ്ഞമാസം നടന്ന ആക്രമണത്തിലെ പ്രധാന പ്രതിയാണ് എളമക്കര സ്വദേശി നെല്ലിക്കാപ്പിള്ളി വീട്ടിൽ യൂസഫ് എന്ന 33കാരൻ. സംഭവത്തിൽ മറ്റ് പ്രതികളെയെല്ലാം പൊലീസ് നേരത്തേ പിടികൂടിയിരുന്നു. പ്രശ്‌നത്തിൽ പെട്ടാൽ ഒളിവിൽ പോകുകയും ജാമ്യം നേടുകയോ പ്രശ്‌നം ഒത്തുതീർപ്പാക്കുകയോ ചെയ്യുന്നതാണ് രീതി. ഇത്തവണ പൊലീസ് ഇതിനെതിരെ കരുതലെടുത്തു.
അങ്ങനെയാണ് യൂസഫ് പിടിയിലാകുന്നത്. 'ബ്ലാക്ക് സ്‌ക്വാഡ്' എന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളെ നിയന്ത്രിച്ചിരുന്നതും യൂസഫാണ്. സിഐ റിച്ചാർഡ് വർഗീസ്, എസ്‌ഐമാരായ രവികുമാർ, ആൽബി എസ് പുത്തൂക്കാട്ടിൽ, സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ ജോസി, എ.എസ്ഐ അനിൽകുമാർ, സീനിയർ സി.പി.ഒ സനീപ്, മഹേഷ്, ഇഗ്നേഷ്യസ്, പ്രശാന്ത് എ എന്നിവരും അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.
കാക്കനാട് രാത്രികാല തട്ടുകടകളിൽ ഇയാൾ വരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഒളിവിലിരിക്കുമ്പോൾ തട്ടുകടയിലെ ഭക്ഷണത്തോടാണ് ഇയാൾക്ക് താൽപ്പര്യം. ഇതാണ് പൊലീസിന് പിടികൂടാൻ സഹായകമായതും.