- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടാപ്പകൽ വ്യാപാരിയെ കടയ്ക്കുള്ളിൽ കൊലപ്പെടുത്തി; ആറു പവന്റെ മാല കവർന്നു; സിസിടിവി ഹാർഡ് ഡിസ്കും മോഷ്ടിച്ചു കടന്നു; ജോർജിന്റെ മൃതദേഹം കണ്ടത് ചെറുമകൻ വൈകിട്ട് വീട്ടിലേക്ക് കൂട്ടാൻ എത്തിയപ്പോൾ; സംഭവം മൈലപ്രയിൽ
പത്തനംതിട്ട: പട്ടാപ്പകൽ വ്യാപാരിയെ കടയ്ക്കുള്ളിൽ കൊലപ്പെടുത്തി ആറു പവന്റെ മാലയും പണവും കവർന്നു. മൈലപ്ര പുതുവേലിൽ ജോർജ് ഉണ്ണൂണ്ണിയാണ്(73) കൊല്ലപ്പെട്ടത്. മൈലപ്ര പോസ്റ്റ് ഓഫീസ് ജങ്ഷനിൽ മലഞ്ചരക്കും കാർഷിക ഉപകരണങ്ങളും വിൽക്കുന്ന പുതുവേലിൽ സ്റ്റോഴ്സ് എന്ന കട നടത്തുകയാണ് ജോർജ്. സ്വന്തം കെട്ടിടത്തിലാണ് കട പ്രവർത്തിക്കുന്നത്.
കടയ്ക്കുള്ളിൽ സിസിടിവിയുണ്ട്. പക്ഷേ, ഇത് ഹാർഡ് ഡിസ്‌ക് നഷ്ടപ്പെട്ട നിലയിലാണ്. ഉച്ചയ്ക്ക് രണ്ടിനും വൈകിട്ട് ആറിനും മധ്യേയാണ് കൊലപാതകം നടന്നിരിക്കുന്നത്. കഴുത്ത് ഞെരിച്ച് കൊന്നുവെന്നാണ് പ്രാഥമിക നിഗമനം. കടയിലുണ്ടായിരുന്ന പണവും നഷ്ടമായി.
ജോർജിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ചെറുമകൻ വൈകിട്ട് അഞ്ചരയോടെ എത്തുമ്പോഴാണ് കൈകാലുകൾ ബന്ധിച്ചും വായിൽ തുണി തിരുകിയും മൃതദേഹം കാണപ്പെട്ടത്. കടയിലെ സാധനങ്ങൾ പുറത്തേക്ക് ഇറക്കി വച്ചിരിക്കുകയാണ്. കടയുടെ ഉൾവശത്ത് ധാരാളം സ്ഥലമുണ്ട്. പുറമേ നിന്ന് നോക്കിയാൽ കടയിൽ എന്തു നടക്കുന്നുവെന്ന് അറിയാൻ കഴിയില്ല. മകൻ ഷാജി ജോർജ് മൈലപ്ര സർവീസ് സഹകരണ ബാങ്കിലെ നിലവിലെ സെക്രട്ടറിയാണ്. പ്രഫഷണൽ മോഷ്ടാക്കളാണ് പിന്നിലെന്ന് കരുതുന്നു.
ജോർജിന്റെ ഭാര്യ അന്നമ്മ. രണ്ട് ആൺമക്കളുണ്ട്. മൂത്തമകൻ സുരേഷ് ജോർജ് പ്രവാസിയാണ്. നിലവിൽ ഇദ്ദേഹം നാട്ടിലുണ്ട്. ഇവർക്കൊപ്പമായിരുന്നു ജോർജിന്റെ താമസം.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്