- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അയർലൻഡിലേക്ക് വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കാറ്ററിംഗ് സ്ഥാപനത്തിൽ ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം; പിന്നാലെ ഇരിട്ടി സ്വദേശിക്ക് നഷ്ടമായത് ലക്ഷങ്ങൾ; കേസെടുത്ത് പോലീസ്
ഇരിട്ടി: അയർലൻഡിലേക്ക് ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് തട്ടിപ്പ്. അയർലൻഡിലേക്ക് വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് പരാതി. സംഭവത്തിൽ കരിക്കോട്ടക്കരി പോലീസ് കേസെടുത്തിട്ടുണ്ട്. വള്ളിത്തോട് സെന്റ് ജൂഡ്നഗർ സ്വദേശി അജിയുടെ പരാതിയിൽ കരിക്കോട്ടക്കരി പാറയ്ക്കാപാറ സ്വദേശി ബിജോയ്ക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
ഭാര്യക്കൊപ്പം അയർലൻഡിൽ ജോലി ചെയ്തിരുന്ന ബിജോയ് അയർലൻഡിലുള്ള ഒരു കാറ്ററിംഗ് സ്ഥാപനത്തിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് അജിയിൽനിന്നും മൂന്നു സുഹൃത്തുക്കളിൽ നിന്നുമായി 9.46 ലക്ഷം രൂപ തട്ടി എടുത്തെന്നാണ് പ്രധാന പരാതി.
കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരിന്നു തട്ടിപ്പ് നടന്നത്. അയർലൻഡിൽ ജോലി ശരിയാക്കി നൽകാൻ മൂന്നരലക്ഷം രൂപ നൽകണം എന്നായിരുന്നു പറഞ്ഞിരുന്നത്. രണ്ടരലക്ഷം നാട്ടിൽ നിന്നും ഒരു ലക്ഷം അയർലൻഡിൽ എത്തികഴിഞ്ഞും നൽകിയാൽ മതിയെന്നാണ് ആദ്യം ഇവരെ അറിയിച്ചിരുന്നത്.
കരാർ പ്രകാരം പരാതി നൽകിയ വ്യക്തിയിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമായി രണ്ടരലക്ഷം രൂപ വീതം പല തവണകളായി ബാങ്ക് അക്കൗണ്ടിലൂടെ കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നു.
ഭാര്യയുമായി പിരിഞ്ഞതിനെത്തുടർന്ന് ഇയാളെ അയർലൻഡിൽ നിന്നും പോലീസ് അഞ്ച് വർഷത്തേക്ക് പുറത്താക്കിയിരുന്നു. പിന്നാലെ ഇന്ത്യയിൽ എത്തിയ ശേഷം അയർലൻഡിലെ വാട്സ് ആപ്പ് നമ്പർ ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
അതേസമയം, കോട്ടയം, പയ്യാവൂർ, കൊട്ടിയൂർ എന്നിവിടങ്ങളിലും സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇയാൾ പണം തട്ടിയശേഷം ബംഗളൂരുവിൽ പോയി ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്നാണ് കിട്ടുന്ന വിവരം. എന്തായാലും പോലീസിൽ പരാതി നൽകിയ അടിസ്ഥാത്തിൽ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.