- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
എംഎൽഎയായത് മുതൽ തുടങ്ങിയ ലൈംഗിക ചൂഷണം; കാറിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ആക്രമിച്ചു; ആറുതവണ ഗര്ഭഛിദ്രത്തിന് വിധേയമാക്കി; വിവാഹ വാഗ്ദാനം നൽകി ആവർത്തിച്ച് പീഡിപ്പിച്ചു; സർക്കാർ ജീവനക്കാരിയുടെ ആരോപണങ്ങൾ നിഷേധിച്ച് മന്ത്രി

അമരാവതി: ജനസേന എംഎൽഎ അരവ ശ്രീധറിനെതിരെ ഗുരുതര ലൈംഗിക പീഡനാരോപണങ്ങളുമായി സർക്കാർ ജീവനക്കാരിയായ യുവതി രംഗത്ത്. വിവാഹ വാഗ്ദാനം നൽകി ഒരു വർഷത്തിലേറെയായി ലൈംഗികമായി പീഡിപ്പിക്കുകയും അഞ്ചുതവണ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തെന്നാണ് യുവതിയുടെ ആരോപണം. അതേസമയം, എംഎൽഎ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു.
2024-ൽ റെയിൽവേ കൊഡൂർ നിയോജകമണ്ഡലത്തിൽ നിന്ന് ശ്രീധർ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ചൂഷണം ആരംഭിച്ചതെന്ന് യുവതി വീഡിയോ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി. തന്നെ കാറിൽ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി എംഎൽഎ ആക്രമിച്ചതായും അവർ ആരോപിച്ചു.
ഭർത്താവിനെ വിവാഹമോചനം നേടാൻ എംഎൽഎ നിർബന്ധിച്ചതായും, ഗർഭഛിദ്രം നടത്തിയില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. അഞ്ചുതവണ താൻ ഗർഭഛിദ്രത്തിന് വിധേയയായെന്നും, എംഎൽഎ തുടർച്ചയായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും അവർ പരാതിയിൽ കൂട്ടിച്ചേർത്തു.
അതേസമയം ആരോപണങ്ങൾ നിഷേധിച്ച് അരവ ശ്രീധർ രംഗത്തെത്തി. ഒരു വീഡിയോ പ്രസ്താവനയിലൂടെയാണ് അദ്ദേഹം തന്റെ ഭാഗം വ്യക്തമാക്കിയത്. "എനിക്കെതിരെ വ്യാജപ്രചാരണങ്ങളും ഡീപ്‌ഫേക്ക് വീഡിയോകളും പ്രചരിപ്പിക്കുകയാണ്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരോട് എനിക്ക് നേരിട്ട് ചോദിക്കാനുള്ളത് ഇതാണ്: 2021 മുതൽ മൂന്ന് വർഷം ഞാൻ സർപഞ്ചായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്റെ ഭരണകാലത്ത്, ഈ ഗ്രാമത്തിലോ അയൽപഞ്ചായത്തുകളിലോ അല്ലെങ്കിൽ ഈ മണ്ഡലത്തിലോ ഉള്ള ആർക്കെങ്കിലും ശ്രീധർ എന്തെങ്കിലും തെറ്റ് ചെയ്തെന്നോ മോശം വ്യക്തിയാണെന്നോ തെളിയിക്കാൻ കഴിയുമോ?" അദ്ദേഹം ചോദിച്ചു.
"ഇന്ന്, നമ്മുടെ ജനസേന പാർട്ടി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ ഗാരുവിന്റെ പാതയിലാണ് ഞാൻ സഞ്ചരിക്കുന്നത്. പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, റെയിൽവേ കോടൂർ മണ്ഡലത്തിലെ ജനങ്ങൾക്കായി ഞാൻ പ്രവർത്തിക്കുന്നു. അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ ഒരു ശതമാനമെങ്കിലും അനുകരിക്കാനാണ് എന്റെ ശ്രമം. എന്നിട്ടും എനിക്കെതിരെ ഇത്തരം വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
"കഴിഞ്ഞ ഒന്നര വർഷമായി ഞാൻ ഇത് ചെയ്തുവരികയാണെന്നാണ് അവർ അവകാശപ്പെടുന്നത്. എന്നാൽ കഴിഞ്ഞ ആറ് മാസമായി ഞാൻ വ്യക്തിപരമായ പീഡനങ്ങൾ നേരിടുകയാണ്. ഇതിനെതിരെ എന്റെ അമ്മ പോലീസിൽ പരാതി പോലും നൽകിയിട്ടുണ്ട്. എന്നെ അപകീർത്തിപ്പെടുത്താനുള്ള ഈ ആസൂത്രിത ശ്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഞാൻ കണ്ടെത്തുമെന്നും കോടതി മുഖേന ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും" ശ്രീധർ പറഞ്ഞു.


