കൽപറ്റ: വയനാട്ടിൽ നിന്നു കാണാതായ സർക്കിൾ ഇൻസ്പിക്ടറെ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നുമാണ് പ്രതിയെ കണ്ടെത്തിയത്. സിഐയുടെ തിരോധാനം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. നേരത്തെ കോടതി ഡ്യൂട്ടിക്കായാണ് സിഐ പാലക്കാട് എത്തിയത്്. പനമരം പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫിസറായ ഇൻസ്പെക്ടർ കെ എ എലിസബത്തിനെ (54) ആണ് കാണാതായത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് എത്തിയ വിവരം പൊലീസ് സ്ഥിരീകരിച്ചിരുന്നു. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതിയിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി പോയ എലിസബത്തിനെ തിങ്കളാഴ്ച മുതലാണ് കാണാതായത്. അവസാനമായി ഫോണിൽ സംസാരിച്ച വ്യക്തിയോട് താൻ കൽപറ്റയിലാണെന്നു പറഞ്ഞിരുന്നു. എന്നാൽ, അവിടെ കണ്ടെത്താൻ കഴിഞ്ഞില്ല.

തിങ്കളാഴ്ച രാത്രി പത്തരയോടെ കോഴിക്കോട്ടെ ഒരു എടിഎം കൗണ്ടറിൽ നിന്നു പണം പിൻവലിച്ചു. തുടർന്ന് മാനാഞ്ചിറയിൽ നിന്ന് പാലക്കാട് ബസിൽ കയറി. ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. മേലുദ്യോഗസ്ഥരിൽ നിന്നു ജോലി സമ്മർദമുണ്ടായതായി എലിസബത്ത് സഹപ്രവർത്തകരിൽ ചിലരോടു പറഞ്ഞിരുന്നെന്നു വിവരങ്ങളുണ്ടായിരുന്നു.