- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്തൈ ഷെൽട്ടർഹോമിൽ നിന്നും കാണാതായ ഒൻപതു പെൺകുട്ടികളെയും കണ്ടെത്തി; കണ്ടെത്തിയത് എറണാകുളത്തെ ഇലഞ്ഞിയിൽ ഒരു കുട്ടിയുടെ ബന്ധുവീട്ടിൽ നിന്നും; സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്ന് പെൺകുട്ടികൾ
കോട്ടയം: മാങ്ങാനത്ത് നിന്ന് കാണാതായ ഒൻപത് പെൺകുട്ടികളെ കണ്ടെത്തി. എറണാകുളത്തെ ഇലഞ്ഞിയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. സംഘത്തിലുണ്ടായിരുന്ന ഒരു കുട്ടിയുടെ ബന്ധുവീട്ടിലായിരുന്നു പെൺകുട്ടികൾ. തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ഷെൽട്ടർഹോമിൽ നിന്നും പുറത്തുപോയത് എന്നാണ് പെൺകുട്ടികൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
എന്നാലിത് പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. പൊലീസ് കുട്ടികളിൽ നിന്ന് വിശദമായ മൊഴി എടുക്കുകയാണ്. ബസിലാണ് കുട്ടികൾ കോട്ടയത്ത് നിന്നും എറണാകുളത്തേക്കെത്തിയത്. ഇവരെ തിരികെയെത്തിച്ച് മാങ്ങാനത്തെ ഷെൽട്ടർ ഹോമിൽ തന്നെ താമസിപ്പിക്കണോ അതോ ഇവിടെ നിന്നും മറ്റേതെങ്കിലും ഷെൽട്ടർ ഹോമിലേക്ക് മാറ്റണോയെന്നതിലടക്കം പിന്നീട് തീരുമാനമെടുക്കും.
മാങ്ങാനത്ത് മഹിളാ സമഖ്യ ഷെൽട്ടർ ഹോമിൽ നിന്നാണ് പോക്സോ കേസിലെ അതിജീവിത അടക്കമുള്ള പെൺകുട്ടികൾ ചാടിപ്പോയത്. പുലർച്ചെ അഞ്ചരയോടെ ജീവനക്കാർ വിളിച്ചുണർത്താൻ ചെന്നപ്പോഴാണ് കുട്ടികൾ കടന്നുകളഞ്ഞതായി മനസിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.പോക്സോ കേസുകളിൽ അകപ്പെടുന്നവരും കുടുംബ പ്രശ്നങ്ങളുള്ളവരുമായ പന്ത്രണ്ടോളം പെൺകുട്ടികളാണ് ഇവിടെ താമസിക്കുന്നത്. ഷെൽട്ടർ ഹോമിന് ശിശുക്ഷേമ സമിതിയുടെ അംഗീകാരമുണ്ട്.
- കഴിഞ്ഞ കുറച്ചുനാളുകളായി ഇവിടെ പ്രതിഷേധങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഒൻപത് പേരും വിവിധ കേസുകളുമായി ബന്ധപ്പെട്ടാണ് ഷെൽട്ടർ ഹോമിൽ പാർപ്പിക്കപ്പെട്ടിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ