- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സൈബര്‍ തട്ടിപ്പുകാര്‍ തോന്നിയതു പോലെ വിലസുന്നു; മുന്‍ എം.എല്‍.എയുടെ പി.എ.യുടെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തു; ബാങ്ക് അക്കൗണ്ടില്‍ നിന്നും തട്ടിയെടുത്തത് ഏഴുലക്ഷം രൂപ; ഒരാഴ്ച്ച മുമ്പ് വാട്സ് ആപ്പും ഹാക്ക് ചെയ്യപ്പെട്ടു; സൈബര്‍ പോലീസില്‍ പരാതി നല്‍കി
മുന്‍ എം.എല്‍.എയുടെ പി.എ.യുടെ ഫോണ്‍ ഹാക്ക് ചെയ്തു, ഏഴുലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി
റാന്നി: കേരളത്തില്‍ നിന്നും സൈബര്‍ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം ദിവസം ചെല്ലും തോറും കൂടി വരികയാണ്. സൈബര്‍ തട്ടിപ്പുകാര്‍ ചതോന്നിയതു പോലെ വിലസുന്ന സ്ഥിതിയാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം. ഡിജിറ്റല്‍ അറസ്റ്റിലൂടെ പണം തട്ടുന്ന ഏര്‍പ്പാടിന് പിന്നാലെ ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തു പണം മോഷ്ടിച്ച സംഭവവും പുറത്തുവന്നു. മൊബൈല്‍ ഫോണ്‍ ഹാക്കുചെയ്ത് ബാങ്ക് അക്കൗണ്ടില്‍നിന്ന് ഏഴുലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
രാജു എബ്രഹാം എം.എല്‍.എ. ആയിരിക്കേ പി.എ.ആയിരുന്ന മുക്കട അമ്പാട്ട് എ.ടി. സതീഷിന്റെ യൂണിയന്‍ ബാങ്ക് റാന്നി ശാഖയിലെ എസ്.ബി. അക്കൗണ്ടില്‍നിന്നാണ് പണം തട്ടിയെടുത്തത്. വെള്ളിയാഴ്ച പകല്‍ 1.54-നും 2.26-നും ഇടയ്ക്ക് അഞ്ചുതവണയായാണ് പണം നഷ്ടപ്പെട്ടത്. ഈസമയം കാറോടിക്കുകയായിതിനാല്‍ ഫോണ്‍ മെസേജുകള്‍ ശ്രദ്ധിച്ചില്ലെന്ന് സതീഷ് പറഞ്ഞു. അറിഞ്ഞയുടനെ ബാങ്കിലും റാന്നി പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കി.
ഒരാഴ്ചമുന്‍പുതന്നെ സതീഷിന്റെ വാട്‌സാപ്പ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. പിന്നീട്, ബാങ്കിന്റെ ചിഹ്നമുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി സതീഷിനെ ചേര്‍ത്തു. ബാങ്കിന്റെ ഔദ്യോഗിക ഗ്രൂപ്പ് എന്നാണ് കരുതിയത്. അതിനുശേഷം അക്കൗണ്ട് അപ്‌ഡേഷന്‍ ആവശ്യമുണ്ടെന്ന് ഫോണിലൂടെ അറിയിച്ചു.
ഇതിനായി എ.ടി.എം. കാര്‍ഡ്, ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ വാങ്ങി. പിന്നീട് ഫോണ്‍നമ്പര്‍ ഹാക്കുചെയ്തു. ബാങ്കിലെ അക്കൗണ്ടില്‍ 300 രൂപ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. ഓണ്‍ലൈന്‍ വഴി ഒരാള്‍ക്ക് പരമാവധി അഞ്ചുലക്ഷം രൂപയേ മാറ്റാന്‍ കഴിയൂ എന്നിരിക്കെ ഇത്രയും പണം മാറ്റിയത് എങ്ങനെയാണെന്നതില്‍ സംശയമുണ്ടെന്ന് സതീഷ് പറയുന്നു.
അതേസമയം ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റിലായി. കോഴിക്കോട് സ്വദേശി മിഷാബ്, മലപ്പുറം സ്വദേശി മുഹമ്മദ് മുഫസില്‍ എന്നിവരാണ് എറണാകുളം സൈബര്‍ പൊലീസിന്റെ പിടിയിലായത്. നാല് കോടിയോളം രൂപയാണ് പ്രതികള്‍ വെര്‍ച്വല്‍ അറസ്റ്റ് വഴി തട്ടിയെടുത്തത്. വാഴക്കാല സ്വദേശി ബെറ്റി ജോസഫിന്റെ പരാതിയിലായിരുന്നു അറസ്റ്റ്.
പൊലീസ് ആണെന്ന് പറഞ്ഞാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് നടത്തി പണം തട്ടിയത്. പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ആളുകളുടെ ഫോണിലേക്ക് വിളിച്ചശേഷം നിയമവിരുദ്ധമായ ഇടപാട് നടന്നിട്ടുണ്ടെന്നും അതിനാല്‍ നിങ്ങള്‍ ഡിജിറ്റല്‍ അറസ്റ്റിലാണെന്നുമാണ് തട്ടിപ്പുകാര്‍ പറയുക. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ വ്യാപകമായി നടക്കുന്നതിനിടെയാണ് മലയാളികള്‍ അറസ്റ്റിലാവുന്നത്.