- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശ്ശേരിയിൽ വീണ്ടും കവർച്ച; കണ്ണിൽ സ്‌പ്രേ അടിച്ച് ഇതര സംസ്ഥാന തൊഴിലാളിയുടെ കാൽ ലക്ഷം രൂപ വിലയുള്ള മൊബൈൽ ഫോൺ കവർന്നു; അക്രമി അടുത്തു കൂടിയത് പൊലീസെന്ന് പരിചയപ്പെടുത്തി; ഐഡി കാർഡ് ചോദിച്ച ശേഷം കണ്ണിൽ സ്‌പ്രേ അടിച്ചു മൊബൈൽ പിടിച്ചുപറിച്ചു
തലശേരി: തലശ്ശേരിയിൽ വീണ്ടും കവർച്ച. കണ്ണിൽ മുളക് പൊടിസ്‌പ്രേ അടിച്ച് ഇതര സംസ്ഥാന തൊഴിലാളിയുടെ കാൽ ലക്ഷം രൂപ വിലയുള്ള മൊബൈൽ ഫോൺ കവർന്നു ചൊവ്വാഴ്‌ച്ച പുലർച്ചെയാണ് സംഭവം. കൊൽക്കത്ത സ്വദേശിയായ സുൽത്താ നെന്ന പത്തൊമ്പതു വയസുകാരനാണ് അക്രമത്തിനിരയായതുകൊളശ്ശേരിയിലെ കോഴിക്കടയിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയായ സുൽത്താൻ ജോലിക്കായി പുലർച്ചെ ചെട്ടിപീടിക ഭാഗത്ത് കൂടി പോവുമ്പോയാണ് സംഭവം നടന്നത്.
അക്രമി ആദ്യം പൊലീസാണെന്ന് പരിചയപ്പെടുത്തുകയും സുൽത്താന്റെ ഐഡിന്റി കാർഡ് ചോദിക്കുകയും ചെയ്തതിന് ശേഷം കണ്ണിൽ സ്‌പ്രേ അടിച്ച ശേഷം പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ എടുത്ത് കടന്നു കളയുകയുമായിരുന്നു. പിന്നീട് നാട്ടുകാർ എത്തി സുൽത്താനെ ആശുപത്രിയിൽ എത്തിച്ചു. ഇരുപത്തയ്യായിരം രൂപയോളം വില വരുന്ന മൊബൈലാണ് കവർന്നത്. തലശേരി ടൗൺ പൊലി സ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
തലശ്ശേരി നഗരത്തിൽ കവർച്ചാ സംഘങ്ങൾ പിടിമുറുക്കുമ്പോഴും പൊലിസിന് തടയാൻ കഴിയുന്നില്ലെന്ന പരാതിയും പ്രദേശവാസികളിൽ വ്യാപകമാണ്. കഴിഞ്ഞ ദിവസം മുകുന്ദ്മല്ലാർ റോഡിൽ പട്ടാപ്പകൽ വീടിനകത്ത് കയറി വയോധികയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണ വള കവരാനുള്ള ശ്രമവും നടന്നിരുന്നു. ഈ കേസിലെ പ്രതിയെ ഇനിയും പൊലിസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല. നരസിംഹ ക്ഷേത്ര പരിസരത്തെ മഠത്തിൽ താമസിക്കുന്ന പ്രസന്നാ ജി ഭട്ടാണ് കവർച്ചയ്ക്കിരയായത്.
ഇതിനിടെയാണ് മറ്റൊരു കവർച്ച കൂടി നടന്നത്. മയക്കുമരുന്ന് മാഫിയയുടെയും കവർച്ചക്കാരുടെയും പിടിയിൽ നിന്നും തലശേരി നഗരത്തെ വിമുക്തമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.




