കൊച്ചി: കൊച്ചി നഗരത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം. കാസർകോട് സ്വദേശിനിയായ മോഡലിനെ കാറിൽവച്ചു കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയിൽ നാലു പേർ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിനിയായ ഡോണ എന്ന സ്ത്രീയും കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്നു യുവാക്കളുമാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.

മോഡലായ ഡോണയ്ക്കും മറ്റു മൂന്നു പേർക്കൊപ്പം രാത്രി രവിപുരത്തെ ബാറിലെത്തിയ 19 വയസ്സുകാരിയായ പെൺകുട്ടി മദ്യപിച്ചു കുഴഞ്ഞു വീണു. തുടർന്നു കാറിൽ കയറ്റി കൊണ്ടുപോകുന്നതിനിടെ പെൺകുട്ടിയെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയശേഷം കാക്കനാട് ഇവരുടെ താമസസ്ഥലത്ത് ഇറക്കിവിടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

കൊച്ചി സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ബലാത്സംഗത്തിന് ശേഷം മോഡലിനെ കാക്കനാട്ടെ വീട്ടിൽ ഇറക്കിവിട്ടുവെന്നാണ് പരാതി. ബാറിൽനിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ബലാത്സംഗം ചെയ്തതെന്നാണ് വിവരം. യുവതിയുടെ സുഹൃത്താണ് വിവരം പൊലീസിനെ അറിയിച്ചത്.

പെൺകുട്ടി ആദ്യം കാക്കനാട് സഹകരണ ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. എറണാകുളം ഇൻഫോപാർക്ക് പൊലീസിനു ലഭിച്ച പരാതിയിൽ മൊഴി രേഖപ്പെടുത്തിയശേഷം കേസ് സംഭവം നടന്ന പൊലീസ് സ്റ്റേഷൻ പരിധിയായ എറണാകുളം സൗത്തിലേക്കു കൈമാറുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘം പിടിയിലായത്.

മോഡലിന്റെ സുഹൃത്തായ യുവതിയാണ് വിവരം പൊലീസിൽ അറിയിച്ചത്. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ പെൺകുട്ടിയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

ഇന്നലെ രാത്രി എട്ടരയോടെയാണ് കൊച്ചിയിലെ ഒരു ബാറിലേക്ക് സുഹൃത്തായ സ്ത്രീയോടൊപ്പം മോഡലായ യുവതി എത്തിയത്. ഏതാണ്ട് പത്ത് മണിയോടെ യുവതി ബാറിൽ വച്ച് കുഴഞ്ഞു വീണു. ഇതോടെ യുവതിയെ താമസസ്ഥലത്തേക്ക് കൊണ്ടു പോകാം എന്ന് പറഞ്ഞ് യുവാക്കൾ യുവതിയെ കാറിൽ കയറ്റി. സുഹൃത്തായ സ്ത്രീ കാറിൽ കയറിയിരുന്നില്ല.

തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കറങ്ങിയ യുവാക്കൾ കാറിൽ വച്ച് യുവതിയെ മാറി മാറി ബലാത്സംഗം ചെയ്യുകയും ഒടുവിൽ കാക്കനാട്ടെ അവരുടെ താമസസ്ഥലത്ത് ഇറക്കി വിടുകയും ചെയ്യുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി ഇന്ന് ഇക്കാര്യം അവരുടെ സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇന്ന് രാവിലെയാണ് ഇതേക്കുറിച്ച് പൊലീസിന് പരാതി ലഭിച്ചത്.

യുവതിയും യുവാക്കളും പോയ ബാറിലെത്തിയ പൊലീസ് യുവാക്കൾ നൽകിയ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചതിൽ ഇവർ നൽകിയ മേൽവിലാസം വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് യുവതിയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് വിശദമായി ചോദ്യം ചെയ്തു. വൈകാതെ യുവതിയെ പീഡിപ്പിച്ചതുകൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളാണെന്ന് കണ്ടെത്തി. യുവാക്കളേയും ഒത്താശ ചെയ്ത സ്ത്രീയേയും സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വരും എന്നാണ് വിവരം.

കൂട്ടബലാത്സംഗത്തെ തുടർന്ന് അവശനിലയിലായ യുവതി ഇന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പൊലീസ് ഇടപെട്ട് ഇവരെ കളമശ്ശേരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ യുവതി ബോധരഹിതയായ ശേഷം കാറിൽ കേറ്റിയപ്പോൾ സുഹൃത്തായ സ്ത്രീ മനഃപൂർവ്വം ഒഴിഞ്ഞു മാറിയതാണ് എന്നാണ് പൊലീസ് നൽകുന്ന സൂചന. നിലവിൽ മൂന്ന് യുവാക്കളും ഈ സ്ത്രീയും മാത്രമാണ് പ്രതികൾ എന്നാണ് പൊലീസ് കണ്ടെത്തൽ.