- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കുട്ടികളെ പീഡിപ്പിച്ചു മുങ്ങി നടന്ന വയോധികൻ അറസ്റ്റിൽ
ലണ്ടൻ: കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച്, അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ തായ്ലാൻഡിലേക്ക് കടന്നു കളഞ്ഞ 80 കാരൻ ഹീത്രൂ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായി. 1997-ൽ, ചെഷയറിലെ ക്രൗൺ കോടതിയിൽ കേസിന്റെ പ്രഥമ വിചാരണ നടക്കാൻ ഇരുന്ന സമയത്തായിരുന്നു ഇയാൾ മുങ്ങിയത്. റിച്ചാർഡ് ബറോസ് എന്ന ഈ 80 കാരൻ 1969 മുതൽ 1981 വരെയുള്ള കാലഘട്ടത്തിലായിരുന്നു കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചത്.
ഇയാളെ കാണാതായതിൽ പിന്നെ ഇയാൾക്കായി വ്യാപക തിരച്ചിലുകൾ നടത്തിയതായി പൊലീസ് പറഞ്ഞു. ബി ബി സിയുടെ ക്രൈം വാച്ച് എന്ന പരിപാടിയിലും ഇയാളെ കുറിച്ച് പരാമർശിച്ചിരുന്നു. ഇയാൾ ചെയ്ത കുറ്റകൃത്യങ്ങളിൽ ചിലത് നടന്നത് ഒരു ചിൽഡ്രൻസ് ഹോമിലായിരുന്നു. മറ്റു ചിലത് നടന്നത് വെസ്റ്റ് മിഡ്ലാൻഡ്സിലും. ചെഷയർ കോടതിയിൽ ഇയാളുടെ പേറിൽ 13 കേസുകളായിരുന്നു ഉണ്ടായിരുന്നത്. അതിൽ 11 എണ്ണം ദുരുദ്ദേശത്തോടെയുള്ള പെരുമാറ്റത്തിനും 2 എണ്ണം ഗുരുതരമായ ലൈംഗിക പീഡനങ്ങൾക്കും ആയിരുന്നു.
ചെഷയറിലെ ചിൽഡ്രൻസ് ഹോമിൽ കുറ്റകൃത്യങ്ങൾ നടന്നത് 1969 നും 1971 നും ഇടയിലുള്ള കാലത്തായിരുന്നെങ്കിൽ, 1971 മുതൽ 1981 വരെയുള്ള കാലത്തായിരുന്നു വെസ്റ്റ് മിഡ്ലാൻഡ്സിൽ കുറ്റകൃത്യങ്ങൾ നടന്നത്. അറസ്റ്റ് ചെയ്ത് ഇയാളെ കോടതിയിൽ ഹാജരാക്കി. ബറോസിന് കേൾവിശക്തി ഇല്ലാതെ ആയതിനാൽ, കോടതിയിൽ കാര്യങ്ങൾ സാവധാനത്തിലായിരുന്നു നടന്നത്.
ഇരുപത്തേഴ് വർഷങ്ങൾക്ക് മുൻപ്, കോടതിയിൽ ഹാജരാകാതിരുന്ന കാര്യം സ്ഥിരീകരിക്കുന്നതിനും പിന്നെ അയാൾക്കെതിരെ അറസ്റ്റ് വാറന്റ് ഉണ്ട് എന്ന് സ്ഥിരീകരിക്കുന്നതിനും വേണ്ടി, രണ്ട് തവണ മാത്രമായിരുന്നു ബറോസ് കോടതിയിൽ സംസാരിച്ചത്. 1997-ൽ നടന്ന വിചാരണയുടെ ആദ്യഘട്ടത്തിൽ ഇയാൾ കുറ്റാരോപണങ്ങൾ എല്ലാം തന്നെ നിഷേധിച്ചിരുന്നു. ഇനി ജൂണിലായിരിക്കും ഇയാൾ വിചാരണ നേരിടുക.
ജൂൺ 21 ന് ഇയാളുടെ വാദം ആരംഭിക്കുന്നതുവരെ ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പിന്നീട് 2025 ജനുവരിയിൽ ആയിരിക്കും വിചാരണ ആരംഭിക്കുക. വലിയൊരു നേട്ടം തന്നെയാണ് ഇയാളുടെ അറസ്റ്റ് എന്നാണ് ഡെപ്യുട്ടി ഇൻസ്പെക്ടർ എലനോർ അറ്റ്കിൻസൺ പറഞ്ഞത്. ഒളിവിൽ കഴിയുന്ന മറ്റ് കുറ്റവാളികൾക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് ബറോയുടെ അറസ്റ്റെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.